Snake | ഉറങ്ങുന്ന സ്ത്രീയുടെ വായിലൂടെ പാമ്പ് ഇഴഞ്ഞ് വയറിലെത്തി; നാലടി നീളമുള്ള ഉരഗത്തെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്ന വീഡിയോ വൈറല്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) ഉറങ്ങുന്ന സ്ത്രീയുടെ വായിലൂടെ പാമ്പ് ഇഴഞ്ഞ് വയറിലെത്തി. നാലടി നീളമുള്ള പാമ്പിനെ സ്ത്രീയുടെ വായില്‍ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്ന വീഡിയോ വൈറല്‍. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വായ തുറന്നു ഉറങ്ങിക്കിടന്ന ഒരു സ്ത്രീയുടെ വായിലൂടെ അവള്‍ അറിയാതെ ഒരു പാമ്പ് ഇഴഞ്ഞ് തൊണ്ടയിലൂടെ വയറിലേക്ക് ഇഴഞ്ഞെത്തുകയായിരുന്നു.

Snake | ഉറങ്ങുന്ന സ്ത്രീയുടെ വായിലൂടെ പാമ്പ് ഇഴഞ്ഞ് വയറിലെത്തി; നാലടി നീളമുള്ള ഉരഗത്തെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്ന വീഡിയോ വൈറല്‍

ഉടന്‍ തന്നെ വൈദ്യസഹായം തേടിയ യുവതിയുടെ വായില്‍ നിന്നും ഡോക്ടര്‍മാര്‍ നാലടിയുള്ള പാമ്പിനെ പുറത്തെടുക്കുകയും ചെയ്തു. അനസ്‌തേഷ്യ നല്‍കി മയക്കി കിടത്തിയിരിക്കുന്ന സ്ത്രീയുടെ വായില്‍ നിന്നും ഒരു ഹോള്‍ഡറിന്റെ സഹായത്തോടെയാണ് ഡോക്ടര്‍മാര്‍ പാമ്പിനെ പുറത്തേക്ക് വലിച്ചെടുത്തത്.

11 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആളുകള്‍ ഭയത്തോടെയാണ് കണ്ടത്. ഉറങ്ങിക്കിടന്ന സ്ത്രീയുടെ വായില്‍ കയറിയ പാമ്പിനെ ഡോക്ടര്‍മാര്‍ പുറത്തെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നവംബര്‍ 12 -ന് പങ്കിട്ട വീഡിയോ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ ഇതിനോടകം തന്നെ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. നിമിഷനേരം കൊണ്ടുതന്നെ വീഡിയോ വൈറല്‍ ആവുകയും ചെയ്തു. വിശ്വസിക്കാനാവുന്നില്ല എന്നാണ് വീഡിയോ കണ്ട ആളുകളില്‍ ഏറിയ പങ്കും പ്രതികരിച്ചത്.

എന്നാല്‍ മറ്റു ചിലര്‍ രസകരമായ കമന്റുകളും പങ്കുവച്ചു. അതുകൊണ്ടാണ് പുതപ്പ് പുതച്ചു കിടന്നുറങ്ങണമെന്ന് പറയുന്നത് എന്നായിരുന്നു ചിലരുടെ കമന്റ്. നാലടിയുള്ള പാമ്പ് വായിലൂടെ കയറി വയറ്റിലെത്തിയിട്ടും യുവതി ഉറക്കം ഉണര്‍ന്നില്ല എന്ന് പറയുന്നത് അത്ഭുതകരമായിരിക്കുന്നു എന്നാണ് മറ്റൊരാളുടെ കമന്റ്.

Keywords: Watch: Medics Pull Out 4-foot Snake From Woman’s Food Pipe; Here's How it Went There, New Delhi, News, Twitter, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia