Viral Video | 2-ാമത്തെ വയസില്‍ നഷ്ടപ്പെട്ട കേള്‍വിശക്തി തിരിച്ച് കിട്ടി; 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അമ്മയുടെ ശബ്ദം കേട്ട് കണ്ണീരൊഴുക്കി യുവാവ്; സമൂഹ മാധ്യമങ്ങളെ സ്പര്‍ശിച്ച് വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) നഷ്ടപ്പെട്ട കേള്‍വിശക്തി 35 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് കിട്ടിയ യുവാവിന്റെ വികാരഭരിതമായ വീഡിയോ സമൂഹ മാധ്യമങ്ങളെ സ്പര്‍ശിക്കുകയാണ്. കാണുന്നവരില്‍ സന്തോഷത്താല്‍ കണ്ണ് നനയിക്കുന്നതാണ് ഈ ദൃശ്യങ്ങള്‍. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്. ഗുഡ് ന്യൂസ് മൂവ്‌മെന്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
Aster mims 04/11/2022

അതില്‍, 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ഒരു യുവാവ് തന്റെ അമ്മയുടെ ശബ്ദം കേള്‍ക്കുകയാണ്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ സാധിച്ചതിനെ തുടര്‍ന്ന് യുവാവ് കരയുന്നത് ഹൃദയസ്പര്‍ശിയായ വീഡിയോയില്‍ കാണാം. 

'എഡ്വാര്‍ഡോ, എഡ്വാര്‍ഡോ, എഡ്വാര്‍ഡോ; ഈ നിമിഷത്തിലാണ് 35 വര്‍ഷത്തിന് ശേഷം എഡ്വാര്‍ഡോ ആദ്യമായി തന്റെ അമ്മയുടെ ശബ്ദം കേള്‍ക്കുന്നത്. രണ്ട് വയസ് മാത്രമുള്ളപ്പോള്‍ അവന് മെനിഞ്ചൈറ്റിസ് ബാധിക്കുകയും രണ്ട് ചെവികളുടേയും കേള്‍വിശക്തി നഷ്ടപ്പെടുകയായിരുന്നു' എന്ന് പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്. 

Viral Video | 2-ാമത്തെ വയസില്‍ നഷ്ടപ്പെട്ട കേള്‍വിശക്തി തിരിച്ച് കിട്ടി; 35 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി അമ്മയുടെ ശബ്ദം കേട്ട് കണ്ണീരൊഴുക്കി യുവാവ്; സമൂഹ മാധ്യമങ്ങളെ സ്പര്‍ശിച്ച് വീഡിയോ


വീഡിയോയില്‍ യുവാവിനടുത്ത് അവന്റെ അമ്മ ഇരിക്കുന്നത് കാണാം. അവര്‍ ആവര്‍ത്തിച്ച് യുവാവിന്റെ പേര് വിളിക്കുകയാണ്. അപ്പോള്‍ യുവാവ് തനിക്ക് അമ്മയുടെ ശബ്ദം കേള്‍ക്കാമെന്ന് ആംഗ്യത്തിലൂടെ കാണിക്കുന്നു. പിന്നാലെ, രണ്ടുപേരുടെയും കണ്ണുകള്‍ ഈറനണിയുകയാണ്. മറ്റ് കുടുംബാംഗങ്ങളും രംഗം കണ്ട് വികാരാധീനരായി. 

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അമ്മയുടെ ശബ്ദം കേട്ട് കണ്ണുകള്‍ നിറഞ്ഞ മകന്റെ വീഡിയോ പലരെയും സ്പര്‍ശിച്ചു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റും നല്‍കിയിരിക്കുന്നത്. 'എത്രയധികം വൈകാരികമായിരിക്കും ഇത് എന്നോര്‍ത്ത് നോക്കൂ' എന്നാണ് ഒരു സ്ത്രീ കുറിച്ചിരിക്കുന്നത്. 



Keywords: News,National,India,New Delhi,Social-Media,Video,Health,Youth,Mother, Watch: Man With Complete Hearing Loss Tears Up After Hearing Mother's Voice For The First Time In 35 Yrs

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia