Women Cops | ബാങ്ക് കൊള്ളയടിക്കാന്‍ ആയുധങ്ങളുമായെത്തിയ കൊള്ളക്കാരെ അനായാസം തുരത്തി വനിതാ പൊലീസ് ഓഫീസര്‍മാര്‍; സമൂഹ മാധ്യമങ്ങളില്‍ കയ്യടി
Jan 19, 2023, 13:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പാട്ന: (www.kvartha.com) ബാങ്ക് കൊള്ളയടിക്കാന്‍ ആയുധങ്ങളുമായെത്തിയ കൊള്ളക്കാരെ അനായാസം തുരത്തി സമൂഹ മാധ്യമങ്ങളില്‍ താരമായി വനിതാ പൊലീസ് ഓഫീസര്‍മാര്‍. ബിഹാറിലെ ഹാജിപുരിലാണ് സംഭവം. ജുഹി കുമാരിയും ശാന്തി കുമാറുമാണ് ആ താരങ്ങള്‍. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇരുവരേയും അഭിനന്ദിച്ച് നിരവധി കമന്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്.
സംഭവം ഇങ്ങനെ:
ജുഹിയും ശാന്തിയും ഉത്തര ബിഹാറിലെ സെന്തൗരി ചൗകിലുള്ള ഗ്രാമീണ്‍ ബാങ്കിനു കാവലിരിക്കുകയായിരുന്നു. ഈ അവസരത്തിലാണ് മൂന്നു പേര് ബാങ്കിലേക്ക് ഇടിച്ചു കയറാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ ഇവരോട് രേഖകള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സംഘത്തിലുള്ള ഒരാള്‍ വനിതാ ഉദ്യോഗസ്ഥര്‍ക്ക് നേരെ പിസ്റ്റള്‍ ചൂണ്ടുകയായിരുന്നു. ഉടന്‍ തന്നെ ജുഹിയും ശാന്തിയും മൂന്നുപേരെയും പ്രതിരോധിച്ചു.
ബാങ്കില്‍ ജോലി ചെയ്യുന്നവരാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു സംഘത്തിന്റെ മറുപടി. പാസ്ബുക് ചോദിച്ചപ്പോള്‍ അവരിലൊരാള്‍ തോക്കെടുത്ത് ചൂണ്ടി എന്ന് ജുഹി പറഞ്ഞു.
തോക്ക് പിടിച്ചു വാങ്ങാനും ഇവരെ തടയാനും ജുഹിയും ശാന്തിയും ശ്രമിച്ചു. പ്രതികള്‍ ജുഹിയുടെയും ശാന്തിയുടെയും കൈയിലുള്ള തോക്കുകള്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ തോക്ക് വിട്ടുകൊടുക്കാതിരിക്കുകയും ജുഹി പ്രതികള്‍ക്കെതിരെ തോക്കു ചൂണ്ടുകയും ചെയ്തതോടെ മൂന്നംഗസംഘം ഓടി രക്ഷപ്പെടുകയായിരുന്നു. പിടിവലിക്കിടെ ജുഹിക്ക് പരുക്കേറ്റിട്ടുണ്ട്.
പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. 'സെന്തൗരിയില് രാവിലെ 11 മണിയോടെയാണ് മൂന്നുപേര്‍ ചേര്‍ന്ന് ബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ചത്. വനിതാ കോണ്‍സ്റ്റബിള്‍മാര്‍ അസാധാരണ ധൈര്യം കാണിച്ചു. വെടിവെപ്പൊന്നും ഉണ്ടായില്ല. എന്നാല്‍ പ്രതികളെ ഭയപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. ഇരുവര്‍ക്കും പാരിതോഷികം നല്‍കും' എന്നാണ് സംഭവത്തെ കുറിച്ച് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഓം പ്രകാശ് പറഞ്ഞത്.
Keywords: Watch: How 2 Women Cops Stopped Bank Robbery In Bihar, Patna, News, Bank, Robbery, Police, Social Media, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.