Assaulted | 'യുവാവിന്റെ കൂടെ ബൈകില്‍ കയറാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു' ; സാരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെല്‍ഹി: (www.kvartha.com) ഹരിയാനയില്‍ ബൈകില്‍ കയറാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയെ യുവാവ് ഹെല്‍മറ്റ് കൊണ്ട് അടിച്ചതായി പരാതി. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ യുവാവ് ഹെല്‍മറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 
Aster mims 04/11/2022

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണിക്കുന്നത് ഒരു സ്ത്രീ ഓടോ റിക്ഷയില്‍ നിന്ന് പുറത്തിറങ്ങുന്ന സമയത്ത് സമീപം ഒരാള്‍ ബൈക് കൊണ്ടുവന്ന് നിര്‍ത്തുന്നതാണ്. ബൈകില്‍ വന്ന യുവാവ് യുവതിയുമായി അല്‍പനേരം സംസാരിക്കുന്നതും പിന്നാലെ ഹെല്‍മറ്റ് കൊണ്ട് അടിയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സമയം യുവതി തന്റെ കയ്യിലിരുന്ന ബാഗ് കൊണ്ട് യുവാവിനെ തടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഗുരുതരമായി പരുക്കേറ്റു. 

Assaulted | 'യുവാവിന്റെ കൂടെ ബൈകില്‍ കയറാന്‍ വിസമ്മതിച്ചതിന് പെണ്‍കുട്ടിയെ ഹെല്‍മറ്റ് കൊണ്ട് അടിച്ചു' ; സാരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്


ബഹളം കണ്ട് പിന്നാലെ ആളുകള്‍ ഓടിക്കൂടി യുവാവിനെ തള്ളി മാറ്റി. ബൈകില്‍ യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അയല്‍വാസിയായ സ്ത്രീയെ കമല്‍ എന്നയാള്‍ ഹെല്‍മറ്റ് ഉപയോഗിച്ച് മര്‍ദിച്ചതെന്നും സംഭവത്തില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തതായി ഗുരുഗ്രാം എസിപി മനോജ് കെ പറഞ്ഞു.

Keywords:  News,National,India,New Delhi,Local-News,attack,Assault,Police,Case,Video,Social-Media, Watch: Haryana Man Hits Woman For Refusing To Ride With Him On His Bike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia