Marriage | വിവാഹ വേദിയില്‍ വധുവിനെ പൊക്കിയെടുക്കാന്‍ ശ്രമിക്കുന്ന വരന്‍; പിന്നീട് സംഭവിച്ചത്
Jan 3, 2023, 19:41 IST
ADVERTISEMENT
മുംബൈ: (www.kvartha.com) വിവാഹ വേദികളിലെ രസകരവും കൗതുകകരവുമായ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആവാറുണ്ട്. വിവാഹ ദിനത്തിലെ ആഘോഷങ്ങള്‍, വിവാഹവുമായി ബന്ധപ്പെട്ട വ്യത്യസ്തമായ ചടങ്ങുകള്‍, സുഹൃത്തുക്കളോ ബന്ധുക്കളോ ഒരുക്കുന്ന സര്‍പ്രൈസുകള്‍, വരനും വധുവിനും സംഭവിക്കുന്ന അമളികള്‍ എല്ലാം സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ തരംഗമായി മാറും.
അത്തരത്തില്‍ വധുവിനെ എടുത്ത് ഉയര്‍ത്താന്‍ ശ്രമിക്കുന്ന വരന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്. ട്വിറ്ററില്‍ പങ്കിട്ട വീഡിയോയില്‍ വരന്‍ വധുവിനെ ഉയര്‍ത്താന്‍ ശ്രമിക്കുന്നത് കാണാം. പൊക്കാനുള്ള ശ്രമത്തിനിടെ വരന്‍ വധുവുമായി സ്റ്റേജില്‍ മറിഞ്ഞു വീഴുകയായിരുന്നു. ഇത് കാണികളെ ചിരിപ്പിക്കുന്നു.
നേരത്തെ, വിവാഹദിനത്തില്‍ വധുവിന് വരന്‍ സമ്മാനിച്ചൊരു സര്‍പ്രൈസ് സമ്മാനത്തിന്റെ വീഡിയോയും സമൂഹ മാധ്യമത്തില്‍ വൈറലായിരുന്നു. വധുവും വരനുമെല്ലാം വിവാഹവേഷത്തില്‍ ഇരിക്കുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കൂടെയുണ്ട്. അവരെല്ലാം എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ചിത്രകാരനായ വരന്‍ വരുണ്‍ ഒരു ക്യാന്‍വാസില്‍ പെയിന്റ് ചെയ്യാന്‍ തുടങ്ങുകയാണ്. ഏറെ ആസ്വദിച്ചാണ് പെയിന്റിംഗ്. എന്നാല്‍ എന്താണ് പെയിന്റ് ചെയ്യുന്നതെന്ന് മാത്രം വ്യക്തമാകുന്നില്ല. ഒടുവില്‍ വരച്ചുകഴിഞ്ഞ ചിത്രം തല തിരിച്ചുവയ്ക്കുമ്പോഴാണ് എന്താണ് വരച്ചതെന്ന് വ്യക്തമാകുന്നത്.
തന്റെ വധുവായ പ്രാഥ വദാരിയയുടെ ചിത്രമാണ് വരുണ്‍ നിമിഷനേരം കൊണ്ട് വരച്ചിരിക്കുന്നത്. ഇത് കണ്ടതും സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് വധു. വളരെ വ്യത്യസ്തമായൊരു സമ്മാനം തന്നെയാണ് ഇതെന്നും, വരയ്ക്കാനുള്ള കഴിവോ അല്ലെങ്കില്‍ ക്രിയാത്മകമായ കഴിവുകളോ ഇങ്ങനെയുള്ള അവസരങ്ങളില്‍ ഉപയോഗിക്കാന്‍ പറ്റുന്നത് ഒരു അനുഗ്രഹമാണെന്നും വീഡിയോ കണ്ടവരെല്ലാം പറയുന്നു. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.
Keywords: Watch: Groom Fails To Lift His Bride, And Now Internet Can't Unsee The Video, Mumbai, News, Marriage, Social Media, Video, National.लोगो के कहने पर ना चले अपने सामर्थ्य अनुसार ही कार्य करे,
— Hasna Zaroori Hai (@HasnaZarooriHai) January 2, 2023
लोग आपकी गलतियों पर हसने को तैयार खड़े हैं। pic.twitter.com/bHKFgobkXu
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

