Budget | ഇത്തവണയും ഡിജിറ്റൽ ബജറ്റ്; 'ബാഹി-ഖാത'യിൽ പൊതിഞ്ഞ ടാബുമായി ധനമന്ത്രി നിർമല സീതാരാമൻ; വീഡിയോ

 


ADVERTISEMENT


ന്യൂഡെൽഹി: (www.kvartha.com) കഴിഞ്ഞ വർഷത്തെ പോലെ തന്നെ ഇത്തവണയും ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് കടലാസ് രഹിതമായിരിക്കും. ദേശീയ ചിഹ്നം പതിച്ച പരമ്പരാഗത 'ബാഹി-ഖാത' ശൈലിയിലുള്ള തുണിയിൽ പൊതിഞ്ഞ ഡിജിറ്റൽ ടാബ്‌ലെറ്റുമായി നിർമല സീതാരാമൻ  ഓഫീസിലെത്തി.
Aster_MIMS
   
Budget | ഇത്തവണയും ഡിജിറ്റൽ ബജറ്റ്; 'ബാഹി-ഖാത'യിൽ പൊതിഞ്ഞ ടാബുമായി ധനമന്ത്രി നിർമല സീതാരാമൻ; വീഡിയോ


രാഷ്ട്രപത്രി ദ്രൗപതി മുർമുവിനെ കാണുന്നതിന് മുമ്പ് അവർ ഓഫീസിന് പുറത്ത് തന്റെ ഉദ്യോഗസ്ഥരുടെ ടീമിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. 2019-ൽ ധനകാര്യ മന്ത്രാലയത്തിന്റെ ചുമതലയേറ്റശേഷം സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് അവതരണമാണിത്. 2019ൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പരമ്പരാഗതമായി ഉപയോഗിച്ച് വന്ന സ്യുട്ട്കേസ് മാറ്റി സ്വദേശി നിർമിതമായ ബാഹി ഖാത ഉപയോഗിക്കാൻ ആരംഭിച്ചിരുന്നു.
2021 ൽ കോവിഡിനെ തുടർന്ന് ബജറ്റ് അവതരണം പേപ്പറിൽ നിന്നും ഡിജിറ്റലിലേക്ക് മാറി. അതേ വർഷം തന്നെ, പാർലമെന്റംഗങ്ങൾക്കും പൊതുജനങ്ങൾക്കും ബജറ്റ് രേഖകൾ ലഭ്യമാക്കുന്നതിനുള്ള 'യൂണിയൻ ബജറ്റ് മൊബൈൽ ആപ്പും' ധനമന്ത്രി പുറത്തിറക്കി.

Keywords:  News,National,India,Budget,Budget-Expectations-Key-Announcement,Union-Budget,Top-Headlines,Latest-News,Trending,Business,President, Watch: Finance Minister, Her Team And The Red Budget Tablet
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia