Viral Video | ആശുപത്രി വാര്‍ഡില്‍ കയറി ഇടനാഴിയിലൂടെ വിലസി കാട്ടാനകള്‍; കോറിഡോറിന്റെ വശങ്ങളിലുള്ള മുറികളിലേക്ക് കയറാനും ശ്രമം; പേടിച്ചുമാറി ആളുകള്‍, തരംഗമായി വീഡിയോ

 



കൊല്‍കത്ത: (www.kvartha.com) ആശുപത്രി വാര്‍ഡില്‍ കാട്ടാന കയറി ആളുകളെ ഞെട്ടിപ്പിച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ആശുപത്രി വാര്‍ഡിനുള്ളില്‍ കടന്ന് ഇടനാഴിയിലൂടെ ഒരു കൂസലും ഇല്ലാതെ സ്വതന്ത്രമായി വിലസുകയാണ് കാട്ടാനകള്‍. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് സംഭവം നടന്നിരിക്കുന്നത്. 

സൈനിക കന്റോന്‍മെന്റിനുള്ളിലെ ആശുപത്രി വാര്‍ഡിലാണ് മൂന്ന് കാട്ടാനകളെത്തിയത്. ഒരു പേടിയും കൂടാതെ വാര്‍ഡിന്റെ ഇടനാഴിയിലൂടെ വിഹരിക്കുന്ന ആനകളുടെ ദൃശ്യങ്ങള്‍ ആശുപത്രിയിലുണ്ടായിരുന്നവരാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇതിനിടെ കോറിഡോറിന്റെ വശങ്ങളിലുള്ള മുറികളിലേക്ക് ഇടയ്ക്ക് ആനകള്‍ കയറാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. ഈ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. 

Viral Video | ആശുപത്രി വാര്‍ഡില്‍ കയറി ഇടനാഴിയിലൂടെ വിലസി കാട്ടാനകള്‍; കോറിഡോറിന്റെ വശങ്ങളിലുള്ള മുറികളിലേക്ക് കയറാനും ശ്രമം; പേടിച്ചുമാറി ആളുകള്‍, തരംഗമായി വീഡിയോ


വളരെ അകലത്തില്‍ നിന്നാണ് ആളുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ആനകള്‍ ആശുപത്രിയിലെ വസ്തുക്കള്‍ക്ക് കേടുപാടുകള്‍ വരുത്തിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ആളുകള്‍ക്ക് പരിക്കേറ്റിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. 

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ, ഈ വിഷയം ഗൗരവമായി കാണേണ്ട ഒന്നാണ് എന്ന തരത്തിലുള്ള അഭിപ്രായം സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. അപകടം ഒന്നും സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണ് എന്നും ആളുകള്‍ കമന്റുകള്‍ നല്‍കിയിട്ടുണ്ട്. 

Keywords:  News,National,India,West Bengal,Kolkata,Animals,Elephant,hospital, Watch: Elephants Take A Stroll Inside Hospital in Bengal, Video Viral
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia