Elephant | ഓടിക്കൊണ്ടിരുന്ന ബസില്‍ കയറാന്‍ ശ്രമിച്ച് ആന; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറല്‍

 


മുംബൈ: (www.kvartha.com) ദിനംപ്രതി സാമൂഹിക മാധ്യമങ്ങളിലൂടെ കൗതുകം ജനിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് നമുക്കു മുന്നില്‍ എത്തുന്നത്. അവയില്‍ പലതും വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്യുന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വൈറലാകുന്നത്.

ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസിലേക്ക് ചാടി കയറാന്‍ ശ്രമിക്കുന്ന ഒരു ആനയാണ് വീഡിയോയിലെ താരം. പുറമേ നിന്ന് നോക്കുമ്പോള്‍ വളരെ രസകരമായി തോന്നാമെങ്കിലും തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ബസില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.

Elephant | ഓടിക്കൊണ്ടിരുന്ന ബസില്‍ കയറാന്‍ ശ്രമിച്ച് ആന; പിന്നീട് സംഭവിച്ചത്; വീഡിയോ വൈറല്‍

ഐപിഎസ് ഓഫിസര്‍ ആയ ദിപാന്‍ഷു കബ്ര ആണ് വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ദീപാവലി അവധിയായതുകൊണ്ട് എല്ലാവരും എത്രയും വേഗം വീട്ടിലെത്താന്‍ ശ്രമിക്കുന്നുവെന്ന രസകരമായ ക്യാപ്ഷനോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. ശനിയാഴ്ച പോസ്റ്റുചെയ്ത വീഡിയോ ഇതിനോടകം തന്നെ നിരവധി പേര്‍ കണ്ടുകഴിഞ്ഞു.

നിറയെ യാത്രക്കാരുമായി ഒരു ബസ് റോഡിലൂടെ വരുമ്പോള്‍ ബസിന് നേരെ നടുറോഡിലൂടെ ഒരു ആന നടന്നടുക്കുന്നു. ആനയുടെ സമീപത്തെത്തിയതും ബസ് ഡ്രൈവര്‍ വേഗത കുറയ്ക്കുന്നു. ഈ സമയത്ത് ബസിനുള്ളിലേക്ക് കയറാനായി ആന വാതിലിനുള്ളിലൂടെ തന്റെ തുമ്പിക്കൈ ഇടുന്നു. ഇതുകണ്ട് യാത്രക്കാര്‍ ഭയന്നുനിലവിളിക്കുന്നു. ഈ സമയം ഡ്രൈവര്‍ വേഗത്തില്‍ ബസ് വെട്ടിച്ചു മാറ്റുകയും ആനയില്‍ നിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു. സംഭവത്തില്‍ ആനയ്‌ക്കോ ബസ് യാത്രക്കാര്‍ക്കോ പരിക്കില്ല.

ബസ് ഡ്രൈവറുടെ സമയോചിതമായ പ്രവര്‍ത്തനമാണ് വലിയൊരു അപകടം ഒഴിവാക്കിയതെന്നാണ് വീഡിയോ കണ്ട ഭൂരിഭാഗം ഉപയോക്താക്കളും കുറിച്ചിരിക്കുന്നത്. എന്നാല്‍ ഈ വീഡിയോ എവിടെ നിന്ന് ചിത്രീകരിച്ചത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Keywords: Watch: Elephant tries to enter a moving bus. Here’s what happened next, Mumbai, News, Passengers, Social Media, Wild Elephants, Video, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia