SWISS-TOWER 24/07/2023

Cop Suspended | ഗതാഗത നിയമലംഘനം ആരോപിച്ച് കൊറിയന്‍ യുവാവിന് 5000 രൂപ പിഴ ചുമത്തി; രസീത് നല്‍കാതെ തുക കൈപറ്റിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍; കുടുക്കിയത് വീഡിയോ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഗതാഗത നിയമലംഘനം ആരോപിച്ച് കൊറിയന്‍ യുവാവിന് പിഴ ചുമത്തിയത് 5000 രൂപ. എന്നാല്‍ തുക കൈപറ്റുമ്പോള്‍ രസീത് നല്‍കാതിരുന്നതിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ഡെല്‍ഹി പൊലീസിന്റേതാണ് നടപടി. ഒരുമാസം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടി എടുത്തത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥന് കുരുക്ക് വീണത്.

മഹേഷ് ചന്ദ് എന്ന പൊലീസുകാരനാണ് സസ്പെന്‍ഷനിലായത്. ഗതാഗത നിയമം ലംഘിച്ചെന്നും 5000 രൂപ പിഴയടയ്ക്കണമെന്നും പൊലീസുകാരന്‍, കൊറിയന്‍ യുവാവിനോട് ആവശ്യപ്പെടുന്നത് കാറിലെ ഡാഷ് ബോര്‍ഡ് കാമറയില്‍ റെകോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. തുടര്‍ന്ന് കൊറിയന്‍ യുവാവ് 500 രൂപ ഉദ്യോഗസ്ഥന് നല്‍കുന്നതും കാണാം.

Cop Suspended | ഗതാഗത നിയമലംഘനം ആരോപിച്ച് കൊറിയന്‍ യുവാവിന് 5000 രൂപ പിഴ ചുമത്തി; രസീത് നല്‍കാതെ തുക കൈപറ്റിയ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍; കുടുക്കിയത് വീഡിയോ

എന്നാല്‍ അഞ്ഞൂറ് അല്ല 5000 ആണ് പിഴയെന്ന് പൊലീസുകാരന്‍ പറഞ്ഞു. അതോടെ യുവാവ് 5000 രൂപ നല്‍കി. എന്നാല്‍ യുവാവില്‍ നിന്ന് ഹസ്തദാനം സ്വീകരിച്ച പൊലീസുകാരന്‍ രസീത് നല്‍കിയില്ലെന്ന് വീഡിയോയില്‍ വ്യക്തമായി കാണാം. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് അധികൃതര്‍ പൊലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, രസീത് നല്‍കുന്നതിന് മുന്‍പ് യുവാവ് പൊയ്ക്കളഞ്ഞുവെന്നാണ് പൊലീസുകാരന്റെ വിശദീകരണം.

Keywords:  Watch: Delhi traffic cop suspended over fining Korean man ₹5,000 without receipt, New Delhi, News, Police, Cheating, Video, Suspension, Criticism,  Probe, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia