Raksha Bandhan | ഓഫീസിലെ ജീവനക്കാരുടെ മക്കളുമൊത്ത് രക്ഷാബന്ധന്‍ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വീഡിയോ

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യം രക്ഷാബന്ധന്‍ ആഘോഷിക്കുകയാണ്. തന്റെ ഓഫീസിലെ ജീവനക്കാരുടെ മക്കളുമൊത്ത് രക്ഷാബന്ധന്‍ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ പുറത്ത്. ജീവനക്കാരുടെ കുഞ്ഞു പെണ്‍കുട്ടികള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തിന്റെ കയ്യില്‍ രാഖി കെട്ടിക്കൊടുക്കുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉള്ളത്.
Aster_MIMS

പ്രധാനമന്ത്രിയുടെ വസതിയിലെ ശുചീകരണപ്രവര്‍ത്തകര്‍, പ്യൂണ്‍, പൂന്തോട്ടക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ മക്കളാണ് രാഖിയുമായെത്തിയത്. രാഷ്ട്രതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവര്‍ രാവിലെതന്നെ എല്ലാവര്‍ക്കും രക്ഷാബന്ധന്‍ ആശംസകള്‍ ട്വീറ്റിലൂടെ നല്‍കിയിരുന്നു.

Raksha Bandhan | ഓഫീസിലെ ജീവനക്കാരുടെ മക്കളുമൊത്ത് രക്ഷാബന്ധന്‍ ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വീഡിയോ


സാഹോദര്യത്തിന്റേയും പരസ്പര സംരക്ഷണത്തിന്റേയും സന്ദേശമാണ് രക്ഷാബന്ധന്‍ നല്‍കുന്നതെന്നും ശക്തമായ കുടുംബ ബന്ധം ഇന്‍ഡ്യയുടെ സാംസ്‌കാരിക സാമൂഹ്യജീവിതത്തിന്റെ ശക്തിയാണെന്നും ഇരുവരും സന്ദേശത്തിലൂടെ അറിയിച്ചു.

Keywords:  News,National,India,New Delhi,Prime Minister,Top-Headlines,Narendra Modi, Watch: Daughters Of Staff Members At PM's Office Tie Him Rakhi
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia