Run Race | ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയില്‍ കുട്ടികള്‍ക്കൊപ്പം ഓട്ടമത്സരം നടത്തി രാഹുല്‍ഗാന്ധി; പങ്കാളികളായി കൂടെയുള്ളവരും; വീഡിയോ വൈറല്‍
Oct 30, 2022, 17:29 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ പിന്നിട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇപ്പോള്‍ തെലുങ്കാനയിലൂടെ കടന്നുപോകുകയാണ്. വഴിയോരങ്ങളിലെല്ലാം നിരവധി പേരാണ് യാത്രക്ക് അഭിവാദ്യം അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്.
ഇതിനിടെ, ഞായറാഴ്ച രാവിലെ യാത്രക്കിടെ രാഹുല്‍ കുട്ടികള്‍ക്കൊപ്പം ഓടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. യാത്രക്കിടെ ഏതാനും കുട്ടികള്‍ രാഹുലിന് അടുത്തേക്ക് വന്നു. അല്പ നേരം നേതാവിനൊപ്പം നടന്നുനീങ്ങിയ കുട്ടികള്‍, ഞങ്ങള്‍ക്കൊപ്പം ഓട്ട മത്സരത്തിനുണ്ടോയെന്ന് ചോദിച്ചു. ഉണ്ട് എന്ന് പറഞ്ഞ രാഹുല്‍, അവര്‍ക്കൊപ്പം ഓടുന്നതാണ് വീഡിയോയിലുള്ളത്.
എല്ലാവരെയും പിന്നിലാക്കി അതിവേഗത്തില്‍ അല്പനേരം ഓടിയ രാഹുല്‍, പിന്നാലെ വേഗത കുറച്ച് കുട്ടികള്‍ക്കൊപ്പം ചേര്‍ന്നു. ഈസമയം രാഹുലിനൊപ്പം ഉണ്ടായിരുന്ന തെലങ്കാന പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി അടക്കമുള്ള നേതാക്കളും സുരക്ഷ ജീവനക്കാരും ഓട്ടത്തിന്റെ ഭാഗമായി.
പാര്‍ടി നേതാക്കളും കേഡര്‍ രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് ഞായറാഴ്ച രാവിലെയാണ് ഇവിടെ നിന്ന് കാല്‍നട ജാഥ പുനരാരംഭിച്ചത്. ഞായറാഴ്ച 22 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ടി വൃത്തങ്ങള്‍ അറിയിച്ചു. സംസ്ഥാനത്ത് ഇത് അഞ്ചാം ദിവസമാണ് പാര്‍ടിയുടെ പ്രചാരണം. വൈകുന്നേരം ഷാദ് നഗറിലെ സോളിപൂര് ജന്ക്ഷനില് ഒരു കോര്‍ണര്‍ മീറ്റിംഗില്‍ ഗാന്ധി സംസാരിക്കും.
ശനിയാഴ്ച രാഹുല്‍ നയിക്കുന്ന യാത്ര 20 കിലോമീറ്ററിലധികം പൂര്‍ത്തിയാക്കി, രാത്രി ജഡ്ചെര്‍ള എക്സ് റോഡ് ജന്ക്ഷനില് അവസാനിപ്പിച്ചിരുന്നു.
തെലങ്കാനയിലെ 19 നിയമസഭാ മണ്ഡലങ്ങളിലും ഏഴു പാര്‍ലമെന്റ് മണ്ഡലങ്ങളിലുമായി 375 കിലോമീറ്റര്‍ ദൂരത്തിലാണ് യാത്ര വ്യാപിപ്പിക്കുന്നത്. നവംബര്‍ ഏഴിന് മഹാരാഷ്ട്രയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇത്രയും ദൂരം സംഘം താണ്ടിയിരിക്കും. നവംബര്‍ നാലിന് യാത്രയ്ക്ക് ഒരു ദിവസത്തെ ഇടവേളയുണ്ടാകും.
Keywords: Watch: As Rahul Gandhi suddenly starts to sprint with kids, others are forced to run during Bharat Jodo Yatra in Telangana, Hyderabad, News, Politics, Social Media, Video, Rahul Gandhi, National.जब रेस लगाई राहुल गांधी ने...#BharatJodoYatra pic.twitter.com/iJtd3fOcYW
— Congress (@INCIndia) October 30, 2022
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

