Flying crow | ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ബിസ്‌കറ്റ് നല്‍കുന്ന യുവതിയുടെ രസകരമായ വീഡിയോ വൈറല്‍

 


മുംബൈ: (www.kvartha.com) സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യപ്പെടുന്ന രസകരമായ പല വീഡിയോകളും വളരെയധികം കൗതുകം ജനിപ്പിക്കുന്നവയാണ്. അത്തരത്തില്‍ ഐറിഷ് വനിതയായ അബി കാഷ്മാന്‍ കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായി.

ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ബിസ്‌കറ്റ് നല്‍കുന്നതിന്റെ രസകരമായ ഒരു വീഡിയോ ആണ് അബി പങ്കുവച്ചത്. തന്റെ ടിക് ടോക് അകൗണ്ടിലൂടെ ആയിരുന്നു അബി ഈ വീഡിയോ പങ്കുവെച്ചത്. ഒപ്പം ആ വീഡിയോയ്ക്ക് പിന്നിലെ രസകരമായ ഒരു കഥയും അവര്‍ പോസ്റ്റ് ചെയ്തിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ഒരു ദിവസമാണ് ഈ വീഡിയോ ചെയ്തതെന്നും അത് എന്നെന്നും ഓര്‍ക്കുന്ന ഒരു ദിവസമാക്കി മാറ്റി എന്നുമാണ് അവര്‍ വീഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞത്.

കോര്‍ക് എയര്‍പോര്‍ടിലെ ബാരിസ്റ്റ ആയി ജോലി ചെയ്യുന്ന യുവതി ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരികെ പോകാന്‍ കാറിനരികില്‍ എത്തിയപ്പോഴാണ് ടയര്‍ പഞ്ചറായി കിടക്കുന്നത് കാണുന്നത്. ഉടന്‍തന്നെ അവര്‍ എയര്‍പോര്‍ടില്‍ നിന്നുള്ള ബസില്‍ കയറി വീട്ടില്‍ പോകാം എന്ന് കരുതി ഓടി ബസിന് അരികില്‍ എത്തിയെങ്കിലും അതില്‍ മുഴുവനും ആളുകള്‍ നിറഞ്ഞിരുന്നു. അങ്ങനെ നിരാശയും ദേഷ്യവും കലര്‍ന്ന ഒരു മാനസികാവസ്ഥയിലാണ് ഒടുവില്‍ വീട്ടിലേക്ക് പോകുന്നതിനായി അവര്‍ ഒരു ടാക്‌സി വിളിച്ചത്.

Flying crow | ഓടിക്കൊണ്ടിരിക്കുന്ന കാറിലിരുന്ന് പറക്കുന്ന കാക്കയ്ക്ക് ബിസ്‌കറ്റ് നല്‍കുന്ന യുവതിയുടെ രസകരമായ വീഡിയോ വൈറല്‍

ടാക്‌സിയില്‍ കയറാനായി ചെന്നപ്പോള്‍ തന്നെ അതിന്റെ മിറര്‍ ഗ്ലാസില്‍ ഒരു കാക്ക ഇരിക്കുന്നത് ശ്രദ്ധിച്ചിരുന്നുവെങ്കിലും അത് അത്ര കാര്യമാക്കാതെ കാറിനുള്ളില്‍ കയറി. അത്ഭുതകരം എന്ന് പറയട്ടെ കാറ് നീങ്ങി തുടങ്ങിയപ്പോള്‍ കാറിനോടൊപ്പം തന്നെ കാക്കയും താഴ്ന്ന് പറക്കാന്‍ തുടങ്ങി. അപ്പോള്‍ കാറിന്റെ ഡ്രൈവര്‍ യുവതിയോട് കാക്കയ്ക്ക് ഒരു ബിസ്‌കറ്റ് നല്‍കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് നല്‍കുകയും ചെയ്തു.

ഇങ്ങനെ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഇരുന്നുകൊണ്ട് ഒപ്പം പറക്കുന്ന കാക്കയ്ക്ക് ബിസ്‌കറ്റ് നല്‍കുന്ന രസകരമായ കാഴ്ചയാണ് യുവതി പങ്കുവെച്ചത്. ഈ വീഡിയോ ചെറിയ സമയം കൊണ്ട് തന്നെ വൈറലാവുകയും അതോടെ കാക്കയ്ക്ക് ബിസ്‌കറ്റ് നല്‍കിയ അബി കാഷ്മാന്‍ ഒരു താരമായി മാറുകയും ചെയ്തു.

Keywords:  Watch the amazing moment a passenger feeds flying crow from the window of a Cork taxi, Mumbai, News, Social Media, Video, Woman, Abbie Cashman, Cork airport, Barista, Cork Beo, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia