First-Ever Flight | 83-ാം വയസ്സില്‍ ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷത്തില്‍ മുത്തശ്ശി; യാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍
Jan 21, 2023, 18:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി 83-ാം വയസ്സില്‍ ജീവിതത്തില്‍ ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷത്തില്‍ ഒരു മുത്തശ്ശി. മുത്തശ്ശിയുടെ വിമാന യാത്രയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. 'ബഡി മമ്മി' എന്ന ഇന്‍സ്റ്റഗ്രാം അകൗണ്ടില്‍ പങ്കുവച്ച വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ വൈറലായി. നിരവധിപേരാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും എത്തി.
യാത്രാ ടികറ്റുമായി മുത്തശ്ശി വിമാനത്താവളത്തിലേക്കു പോകുന്നതില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. കുടുംബത്തിനൊപ്പം ഏറെ സന്തോഷത്തോടെ ചിരിച്ചുകൊണ്ടാണ് മുത്തശ്ശി വിമാനത്തില്‍ കയറാന്‍ പോകുന്നത്. '83-ാം വയസ്സില്‍ എന്റെ ആദ്യ വിമാനയാത്ര. പേരക്കുട്ടിയുടെ വിവാഹത്തിനു പോകുകയാണ്.' എന്ന കുറിപ്പോടെയാണ് വീഡിയോ എത്തിയത്.
വീഡിയോയ്ക്ക് പിന്നാലെ വന്ന കമന്റുകള്‍ ഇങ്ങനെ:
'മുത്തശ്ശിയെ കൊണ്ടുപോകാന്‍ മുന്‍കൈ എടുത്തവരെ അഭിനന്ദിക്കുന്നു. ആരോഗ്യത്തോടെ കൂടുതല്‍ യാത്രകള്‍ ചെയ്യാന്‍ സാധിക്കട്ടെ.' എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. മറ്റൊരാള്‍ അദ്ദേഹത്തിന്റെ മുത്തശ്ശിയുടെ അനുഭവമാണ് പങ്കുവച്ചത്.
'88ാം വയസ്സിലാണ് എന്റെ മുത്തശ്ശി ആദ്യമായി വിമാനത്തില്‍ കയറുന്നത്. എങ്ങനെയുണ്ടായിരുന്നു യാത്ര എന്ന് ഞങ്ങള്‍ മുത്തശ്ശിയോടു ചോദിച്ചു. പറക്കുന്ന കപ്പല്‍ പോലെ തോന്നിയെന്നു മുത്തശ്ശി പറഞ്ഞു. എയര്‍ ഹോസ്റ്റസുമാരുടെ പെരുമാറ്റത്തെയും അവരുടെ സൗന്ദര്യത്തെയും മുത്തശ്ശി പുകഴ്ത്തി.' ഈ മുത്തശ്ശി ഞങ്ങളുടെ മുത്തശ്ശിമാരെയും ഓര്‍മിപ്പിച്ചു എന്നും പലരും കമന്റ് ചെയ്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

