Arrested | ബാഗില്‍ 22 പാമ്പുകളും ഒരു ഓന്തും; യാത്രക്കാരി വിമാനത്താവളത്തില്‍ അറസ്റ്റില്‍; വീഡിയോ കാണാം

 


ചെന്നൈ: (www.kvartha.com) വിവിധ ഇനത്തില്‍പ്പെട്ട 22 പാമ്പുകളും ഒരു ഓന്തുമായി എത്തിയ വനിതാ യാത്രക്കാരിയെ ചെന്നൈ വിമാനത്താവളത്തില്‍ അറസ്റ്റ് ചെയ്തു. കോലാലംപൂരില്‍ നിന്ന് എകെ 13 വിമാനത്തില്‍ എത്തിയതായിരുന്നു യാത്രക്കാരി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കിടെയാണ് ഇവരുടെ ബാഗില്‍ നിന്ന് ഇഴജന്തുക്കളെ കണ്ടെത്തിയത്.
         
Arrested | ബാഗില്‍ 22 പാമ്പുകളും ഒരു ഓന്തും; യാത്രക്കാരി വിമാനത്താവളത്തില്‍ അറസ്റ്റില്‍; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ നീളമുള്ള വടി ഉപയോഗിച്ച് ജാഗ്രതയോടെ പാമ്പുകളെ പുറത്തെടുക്കുന്നതും അവയില്‍ ചിലത് തറയിലെ പെട്ടികളില്‍ നിന്ന് പുറത്തുകടക്കുന്നതും കാണാം. കസ്റ്റംസ്, വന്യജീവി സംരക്ഷണ നിയമങ്ങള്‍ പ്രകാരം ഇഴജന്തുക്കള്‍ കസ്റ്റഡിയില്‍ എടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജനുവരിയില്‍ സമാനമായ സംഭവത്തില്‍ 45 പെരുമ്പാമ്പുകള്‍ അടക്കം വ്യത്യസ്ത ജീവികളുമായി ഒരാളെ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടികൂടിയിരുന്നു.

Keywords: Malayalam News, National News, Chennai Airport, Snakes, Chennai News, Crime News, Watch: 22 nsakes, 1 chameleon found in woman's bag at Chennai airport; arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia