Rajendra Gudha | നിയമസഭയിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ച പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്രസിങ് ഗുധയെ സഭാകവാടത്തില്‍ തടഞ്ഞു; രാഷ്ട്രീയ അഴിമതിക്കെതിരെയുള്ള തെളിവുകള്‍ തന്റെ കൈവശമുള്ള ചുവന്ന ഡയറിയിലുണ്ടെന്നും അത് വെളിപ്പെടുത്താന്‍ അനുവദിക്കണമെന്നും ആവശ്യം
Jul 24, 2023, 17:38 IST
ജയ്പുര്‍: (www.kvartha.com) രാജസ്താന്‍ നിയമസഭയിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ച പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്രസിങ് ഗുധയെ സഭാകവാടത്തില്‍ തടഞ്ഞു. രാഷ്ട്രീയ അഴിമതിക്കെതിരെയുള്ള തെളിവുകള്‍ തന്റെ കൈവശമുള്ള ചുവന്ന ഡയറിയിലുണ്ടെന്നും അത് സഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
അശോക് ഗെലോട് സര്‍കാരില്‍ നിന്ന് പുറത്താക്കപ്പെട്ട രാജേന്ദ്ര സിങ് ബിജെപി എംഎല്‍എമാരുടെ സഹായത്തോടെ ശൂന്യവേളയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തി വച്ചിരുന്നു.
സ്പീകര്‍ സിപി ജോഷിയുടെ അടുത്തേക്ക് ചുവപ്പ് ഡയറിയുമായി എത്തിയ ഗുധ അദ്ദേഹവുമായി വാദപ്രതിവാദം നടത്തുകയും ചെയ്തു.
മുഖ്യമന്ത്രി അശോക് ഗെലോടിന്റെ സുഹൃത്ത് ധര്‍മേന്ദ്രസിങ് റാത്തോഡ് നടത്തിയ അഴിമതിയെ കുറിച്ചുള്ള വിവരങ്ങളാണ് ഡയറിയിലുള്ളതെന്നും മുഖ്യമന്ത്രിയുടെ യഥാര്‍ഥമുഖം തുറന്നു കാണിക്കാന്‍ ഈ ഡയറിയിലെ നിര്‍ണായക വിവരങ്ങള്‍ സഹായിക്കുമെന്നും രാജേന്ദ്രസിങ് പറഞ്ഞു.
രാജേന്ദ്രസിങിന്റെ വാക്കുകള്‍:
50 പേര്‍ ചേര്‍ന്നാണ് എന്നെ ആക്രമിച്ചത്. അവര്‍ എനിക്കു നേരെ ബലപ്രയോഗം നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ അസംബ്ലിയില്‍ നിന്ന് എന്നെ വലിച്ചു പുറത്തിടുകയായിരുന്നു- എന്ന് രാജേന്ദ്രസിങ് പറഞ്ഞു.
സഭയില്‍ ഡയറി ഉയര്‍ത്തിക്കാട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് തന്റെ ചേംബറിലേക്കു വരാന്‍ രാജേന്ദ്ര സിങ്ങിനോട് സ്പീകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍ലമെന്ററികാര്യ മന്ത്രിയായ ശാന്തി ധരിവാളിനു മുന്‍പില്‍ നിന്ന് രാജേന്ദ്ര സിങ് ഉറക്കെ സംസാരിച്ചു.
ബഹളത്തെ തുടര്‍ന്ന് സ്പീകര്‍ സഭ പിരിച്ചുവിട്ടു. സഭ തുടങ്ങുന്നതിനു മുന്‍പുതന്നെ തന്റെ കൈവശമുള്ള രേഖകളെ കുറിച്ച് രാജേന്ദ്ര സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അശോക് ഗെലോട് സര്‍കാരിനെതിരെ കഴിഞ്ഞയാഴ്ച നിയമസഭയില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് രാജേന്ദ്ര സിങ്ങിന് മന്ത്രി സ്ഥാനം നഷ്ടമായത്.
അശോക് ഗെലോട് സര്‍കാരില്‍ നിന്ന് പുറത്താക്കപ്പെട്ട രാജേന്ദ്ര സിങ് ബിജെപി എംഎല്‍എമാരുടെ സഹായത്തോടെ ശൂന്യവേളയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സഭ നിര്‍ത്തി വച്ചിരുന്നു.
സ്പീകര്‍ സിപി ജോഷിയുടെ അടുത്തേക്ക് ചുവപ്പ് ഡയറിയുമായി എത്തിയ ഗുധ അദ്ദേഹവുമായി വാദപ്രതിവാദം നടത്തുകയും ചെയ്തു.
മുഖ്യമന്ത്രി അശോക് ഗെലോടിന്റെ സുഹൃത്ത് ധര്‍മേന്ദ്രസിങ് റാത്തോഡ് നടത്തിയ അഴിമതിയെ കുറിച്ചുള്ള വിവരങ്ങളാണ് ഡയറിയിലുള്ളതെന്നും മുഖ്യമന്ത്രിയുടെ യഥാര്‍ഥമുഖം തുറന്നു കാണിക്കാന്‍ ഈ ഡയറിയിലെ നിര്‍ണായക വിവരങ്ങള്‍ സഹായിക്കുമെന്നും രാജേന്ദ്രസിങ് പറഞ്ഞു.
രാജേന്ദ്രസിങിന്റെ വാക്കുകള്‍:
50 പേര്‍ ചേര്‍ന്നാണ് എന്നെ ആക്രമിച്ചത്. അവര്‍ എനിക്കു നേരെ ബലപ്രയോഗം നടത്തി. കോണ്‍ഗ്രസ് നേതാക്കള്‍ അസംബ്ലിയില്‍ നിന്ന് എന്നെ വലിച്ചു പുറത്തിടുകയായിരുന്നു- എന്ന് രാജേന്ദ്രസിങ് പറഞ്ഞു.
സഭയില്‍ ഡയറി ഉയര്‍ത്തിക്കാട്ടി ബഹളം വച്ചതിനെ തുടര്‍ന്ന് തന്റെ ചേംബറിലേക്കു വരാന്‍ രാജേന്ദ്ര സിങ്ങിനോട് സ്പീകര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പാര്‍ലമെന്ററികാര്യ മന്ത്രിയായ ശാന്തി ധരിവാളിനു മുന്‍പില്‍ നിന്ന് രാജേന്ദ്ര സിങ് ഉറക്കെ സംസാരിച്ചു.
Keywords: 'Was punched, kicked': Sacked Rajasthan minister Rajendra Gudha thrown out of Assembly, Jaipur, News, Politics, Assembly, Speaker, Media, Corruption, Congress, National.#WATCH | Congress leader Rajendra Singh Gudha was not allowed to enter the Rajasthan Assembly today after being removed as minister in Ashok Gehlot's cabinet. pic.twitter.com/aMVOt0JRbM
— ANI MP/CG/Rajasthan (@ANI_MP_CG_RJ) July 24, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.