Assam CM | ബൊഫോഴ്‌സ്, നാഷനല്‍ ഹെറള്‍ഡ് അഴിമതികളില്‍ നിന്നുള്ള പണം ഒളിപ്പിച്ചത് എവിടെയെന്ന് വ്യക്തമാക്കണം; രാഹുലിനോട് അസം മുഖ്യമന്ത്രി
Apr 8, 2023, 20:43 IST
ദിസ്പുര്‍: (www.kvartha.com) വ്യവസായി ഗൗതം അദാനിക്കൊപ്പം പേരു ചേര്‍ത്ത് ട്വിറ്ററിലൂടെ പരിഹസിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബൊഫോഴ്‌സ്, നാഷനല്‍ ഹെറള്‍ഡ് അഴിമതികളില്‍ നിന്നുള്ള പണം ഒളിപ്പിച്ചത് എവിടെയെന്ന് വ്യക്തമാക്കണമെന്നാണ് മുഖ്യമന്ത്രിആവശ്യപ്പെട്ടത്. ഇക്കാര്യം ഇതുവരെ ചോദിക്കാതിരുന്നത് മാന്യത കൊണ്ടാണെന്നും ബാക്കി കോടതിയില്‍ കാണാമെന്നും ഹിമന്ത ട്വിറ്ററില്‍ കുറിച്ചു.
2015ലാണ് ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വിട്ട അഞ്ചു നേതാക്കളുടെ പേര് അദാനിയുടെ പേരിനൊപ്പം ചേര്‍ത്തുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് വിവാദമായത്. അമരിന്ദര്‍ സിങ്, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍കുമാര്‍ റെഡ്ഡി, അനില്‍ ആന്റണി എന്നിവര്‍ക്കൊപ്പം ഹിമന്ത ബിശ്വ ശര്‍മയുടെ പേരും രാഹുല്‍ ഇതില്‍ ചേര്‍ത്തിരുന്നു.
അദാനിയുടെ കംപനിയില്‍ 20,000 കോടി രൂപയുടെ ബെനാമി ഇടപാട് ആര്‍ക്കാണ് എന്നു ചോദിച്ചാണ് രാഹുല്‍ ട്വീറ്റ് പങ്കുവച്ചത്. അദാനി വിഷയത്തില്‍ സത്യം മറച്ചുവയ്ക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. നേരത്തെ ഇതേ വിഷയത്തില്‍ പ്രതികരണവുമായി അനില്‍ ആന്റണിയും രംഗത്തെത്തിയിരുന്നു.
രാഹുല്‍ പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെയാണെന്നും, രാഹുല്‍ ദേശീയ നേതാവിനെ പോലെ സംസാരിക്കണമെന്നും അനില്‍ പറഞ്ഞിരുന്നു. മോദി അഴിമതിക്കാരനെന്ന് ജനം വിശ്വസിക്കില്ലെന്ന് പറഞ്ഞ അനില്‍ റഫാലില്‍ എന്നപോലെ ആരോപണങ്ങള്‍ തള്ളുമെന്നും പ്രതികരിച്ചിരുന്നു.
Keywords: ‘ Was our decency will meet in court’: Assam CM jabs Rahul Gandhi on Adani tweet, Assam, Chief Minister, Rahul Gandhi, Politics, News, Twitter, Allegation, National.
2015ലാണ് ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് വിട്ട അഞ്ചു നേതാക്കളുടെ പേര് അദാനിയുടെ പേരിനൊപ്പം ചേര്‍ത്തുള്ള രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് വിവാദമായത്. അമരിന്ദര്‍ സിങ്, ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍കുമാര്‍ റെഡ്ഡി, അനില്‍ ആന്റണി എന്നിവര്‍ക്കൊപ്പം ഹിമന്ത ബിശ്വ ശര്‍മയുടെ പേരും രാഹുല്‍ ഇതില്‍ ചേര്‍ത്തിരുന്നു.
രാഹുല്‍ പെരുമാറുന്നത് ട്രോളന്‍മാരെപ്പോലെയാണെന്നും, രാഹുല്‍ ദേശീയ നേതാവിനെ പോലെ സംസാരിക്കണമെന്നും അനില്‍ പറഞ്ഞിരുന്നു. മോദി അഴിമതിക്കാരനെന്ന് ജനം വിശ്വസിക്കില്ലെന്ന് പറഞ്ഞ അനില്‍ റഫാലില്‍ എന്നപോലെ ആരോപണങ്ങള്‍ തള്ളുമെന്നും പ്രതികരിച്ചിരുന്നു.
Keywords: ‘ Was our decency will meet in court’: Assam CM jabs Rahul Gandhi on Adani tweet, Assam, Chief Minister, Rahul Gandhi, Politics, News, Twitter, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.