Abused | കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഡെല്‍ഹി വനിതാ കമിഷന്‍ മേധാവി സ്വാതി മലിവാള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഡെല്‍ഹി വനിതാ കമിഷന്‍ മേധാവി സ്വാതി മലിവാള്‍. അടുത്തിടെ നടിയും ദേശീയ വനിതാ കമിഷന്‍ (എന്‍സിഡബ്ല്യു) അംഗവുമായ ഖുശ്ബു സുന്ദറും കുട്ടിക്കാലത്ത് തന്നെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി രംഗത്തുവന്നിരുന്നു. എട്ടാം വയസ്സില്‍ പിതാവ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നായിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തല്‍.

ഇതിന് പിന്നാലെയാണ് വനിതാ കമിഷന്‍ മേധാവി സ്വാതി മലിവാളും പിതാവിനെതിരെ ലൈംഗിക ചൂഷണ ആരോപണവുമായി രംഗത്തെത്തിയത്. 'ചെറുപ്പത്തില്‍ പിതാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു. നാലാം ക്ലാസില്‍ പഠിക്കുന്നത് വരെ പിതാവിനൊപ്പമാണ് താമസിച്ചിരുന്നത്. ഇതു പലതവണ സംഭവിച്ചിട്ടുണ്ട്.
 
Abused | കുട്ടിക്കാലത്ത് പിതാവ് ലൈംഗികമായി ചൂഷണം ചെയ്തുവെന്ന വെളിപ്പെടുത്തലുമായി ഡെല്‍ഹി വനിതാ കമിഷന്‍ മേധാവി സ്വാതി മലിവാള്‍

അദ്ദേഹം മര്‍ദിക്കുമായിരുന്നു, വീട്ടില്‍ വരുമ്പോള്‍ ഞാന്‍ പേടിച്ചിരുന്നു. പലപ്പോഴും കട്ടിലിനടിയില്‍ ഒളിച്ചിരുന്നു. തലമുടിയില്‍ പിടിച്ച് ചുമരില്‍ തല ഇടിക്കുമായിരുന്നു. തലപൊട്ടി രക്തം വന്നിട്ടുണ്ട്' എന്നുമായിരുന്നു വെളിപ്പെടുത്തല്‍.

'ഒരു വ്യക്തി ഒരുപാട് ക്രൂരതകള്‍ അനുഭവിക്കുമ്പോള്‍ മാത്രമേ മറ്റുള്ളവരുടെ വേദന അവര്‍ മനസ്സിലാക്കുകയുള്ളൂ. അത് മുഴുവന്‍ സിസ്റ്റത്തെയും ഇളക്കിമറിക്കാന്‍ കഴിയുന്ന ഒരു അഗ്‌നിയെ ഉണര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്നും അവര്‍ പറഞ്ഞു.

Keywords:  'Was Abused By Father In Childhood': Delhi Women's Panel Chief, New Delhi, News, Abuse, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia