SWISS-TOWER 24/07/2023

Stroke Symptom | ശരീരത്തിലെ ഈ മാറ്റങ്ങൾ അവഗണിക്കരുത്; സ്‌ട്രോക്കിന് മുമ്പ് ഉണ്ടാകുന്ന ചില സൂചനകൾ ഇതാ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (KVARTHA) രോഗങ്ങൾ എന്നും ശരീരത്തിന് പ്രയാസമാണ്. എല്ലാ രോഗങ്ങൾക്കും അതിന്റെതായ ബുദ്ധിമുട്ടുകള്‍ രോഗി അനുഭവിക്കേണ്ടതുണ്ട്. രോഗങ്ങളിൽ ഗുരുതരമായ രോഗാവസ്ഥയാണ് സ്‌ട്രോക്. മരണത്തിലേക്ക് വരെ എത്തിക്കാവുന്ന സ്‌ട്രോക് വർദ്ധിച്ചു വരികയാണ്. പ്രായഭേദമന്യേ സ്‌ട്രോക് എന്ന ഗുരുതരാവസ്ഥ സർവ സാധാരണയായി വരുന്നു. മനുഷ്യർക്കിടയിലെ മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇതിന്. മസ്തിഷ്‌കാഘാതം എന്നും ഇതിനെ പറയാറുണ്ട്. വൈദ്യ ശാസ്ത്രത്തിൽ സ്ട്രോക്ക് ഇസ്‌കീമിക് എന്നും സ്ട്രോക്ക് ഹെമറാജിക് എന്നും രണ്ട് തരത്തിൽ ഉണ്ട്.

Stroke Symptom | ശരീരത്തിലെ ഈ മാറ്റങ്ങൾ അവഗണിക്കരുത്; സ്‌ട്രോക്കിന് മുമ്പ് ഉണ്ടാകുന്ന ചില സൂചനകൾ ഇതാ

രക്തധമനികളിൽ രക്തം കട്ടിപിടിക്കുന്ന അവസ്ഥയെ ആണ് സ്ട്രോക്ക് ഇസ്‌കീമിക് എന്നു പറയുന്നത്. ഇത് രക്തചംക്രമണത്തെ തടസപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കാൻ കാരണമാവുകയും ചെയ്യുന്നു. സ്‌ട്രോക്കിലെ അപകടകരമായ അവസ്ഥയാണ് ഹെമറാജിക്. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുയും ചെയ്യുന്ന അവസ്ഥയാണ് ഇത്. രണ്ട് തരം സ്ട്രോക്കുകളും ഭയക്കേണ്ടതാണെങ്കിലും ഹെമറാജിക് സ്‌ട്രോക് ആണ് കൂടുതൽ ഗുരുതരമായ അവസ്ഥ.

സ്‌ട്രോക് അഥവാ മസ്തിഷ്‌കാഘാതം സംഭവിക്കാൻ സാധ്യതയുള്ള ശരീരത്തിൽ സ്‌ട്രോക് സംഭവിക്കുന്നതിന് മുമ്പ് തന്നെ പല അടയാളങ്ങളും ഉണ്ടാകുന്നതാണ്. എന്നാൽ നമ്മുടെയൊക്ക അശ്രദ്ധ കാരണമാവണം പലരും സ്‌ട്രോക്കിലേക്ക് തന്നെ എത്തിപ്പെടുന്നത്. തലച്ചോറിന്റെ പ്രവർത്തനങ്ങൾ മുഴുവനായോ ഭാഗികമായോ പെട്ടെന്ന് തന്നെ സ്തംഭിച്ചു പോവുകയാണ് സ്‌ട്രോക് വന്ന വ്യക്തിയിൽ സംഭവിക്കുന്നത്. സ്‌ട്രോക് ചില വ്യക്തികളിൽ കാഴ്ച, സംസാരം എന്നിവയ്ക്ക് പ്രശ്നങ്ങൾ വരുത്തും. ശരീരത്തിന്റെ ഒരു ഭാഗത്തോ ചിലപ്പോൾ ഇരു ഭാഗങ്ങൾക്കോ തളർച്ചയുണ്ടാക്കിയേക്കാം.

ഒരുപക്ഷെ രോഗം ഗുരുതരാവസ്ഥയിൽ എത്തുകയാണെങ്കിൽ മരണത്തിലേക്ക് വരെ എത്താനുള്ള സാധ്യത കൂടുതലാണ്. സ്‌ട്രോക് വരുന്നതിന് മുമ്പ് ഉണ്ടാകുന്ന ലക്ഷണങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞെങ്കിൽ ആദ്യഘട്ടത്തിൽ ചികിത്സ ഉറപ്പ് വരുത്തേണ്ടതാണ്. പലപ്പോഴും നമ്മുടെ അശ്രദ്ധ ജീവൻ വരെ നഷ്ടപ്പെടാനുള്ള കാരണമായിരിക്കാം. വ്യക്തമായി സംസാരിച്ചിരുന്ന ഒരു വ്യക്തിക്ക് സംസാരിക്കാൻ പ്രയാസം ഉണ്ടാകുന്നതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. വ്യക്തമായ സംസാരത്തിന് ആവശ്യമായ മസിലുകൾ നിങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തപ്പോൾ 'ഡിസ്പ്രാക്സിയ' സംഭവിക്കുന്നു.

തലച്ചോറിന്റെ പ്രവർത്തനം മന്ദീഭവിക്കുന്നതിന്റെ ഭാഗമായി വ്യക്തമായി സംസാരിക്കാനുള്ള ബുദ്ധിമുട്ടിനൊപ്പം മറ്റൊരാൾ പറഞ്ഞ കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവ് കൂടി ഇല്ലാതാക്കുന്നു. മുഖത്തിന്റെ ഒരു വശം കോടുന്നതും ശ്രദ്ധിക്കേണ്ട അടയാളമാണ്. സംസാരിക്കുമ്പോഴോ ചിരിക്കുമ്പോഴോ മുഖം കോടിയത് തിരിച്ചറിയാൻ കഴിയും. തലച്ചോറിന്റെ കഴിവുകൾ ദുർബലമായ അവസ്ഥയാണിത്. കഠിനമായ തലവേദനയും സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. പെട്ടെന്ന് ഉണ്ടാകുന്ന അസഹ്യമായ തലവേദന കണ്ണുകളിൽ മിന്നി മിന്നി പ്രകാശിക്കുകയും ചെയ്യും. ഹെമറാജിക് സ്‌ട്രോക്കിന്റെ ലക്ഷണമാണ് ഇത്. ഇത്തരം സന്ദർഭങ്ങളിൽ ഉടൻ ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

കൂടാതെ നടക്കാനുള്ള ബുദ്ധിമുട്ട് കാലുകൾക്ക് ഉണ്ടാകുന്നതും സ്‌ട്രോക്കിന്റെ തള്ളിക്കളയാൻ സാധിക്കാത്ത ലക്ഷണങ്ങളിൽപ്പെട്ട ഒന്നാണ്. നടക്കുന്ന സമയത്തോ അല്ലാതെയോ കാലുകൾക്ക് പെട്ടന്ന് ബലഹീനത അനുഭവപ്പെട്ടാലും ശ്രദ്ധിക്കണം. ഇത് ഗുരുതരമായ ഒരു ന്യൂറോളജിക്കൽ ലക്ഷണം കൂടിയായിട്ടാണ് വൈദ്യ ശാസ്ത്രം കണക്കാക്കുന്നത്. സ്‌ട്രോക് വന്ന വ്യക്തിക്ക് ഒരു വശത്ത് കാണാൻ കഴിയില്ല. കാഴ്ചയെ കൂടി സ്‌ട്രോക് ബാധിക്കുന്നതാണ്. രണ്ട് കണ്ണുകൾ കൊണ്ട് ഇടത് വശത്തേക്കോ വലത് വശത്തേക്കോ മാത്രമേ കാണാൻ കഴിയുകയുള്ളൂ. മറ്റു ഭാഗങ്ങൾ ഒന്നും കാഴ്ചയിൽ പതിയുകയില്ല. ഇതും സ്‌ട്രോക് വരുന്നതിന് മുമ്പുള്ള ലക്ഷണമാണ്.

അമേരിക്കൻ സ്ട്രോക്ക് അസോസിയേഷൻ വിശദീകരിക്കുന്നതനുസരിച്ചു സ്‌ട്രോക്കിന്റെ ലക്ഷണങ്ങളിൽ മസ്തിഷ്‌കത്തിന്റെ ഓരോ വശവും ശരീരത്തിന്റെ എതിർ വശത്തെയാണ് ബാധിക്കുന്നത്‌. തലച്ചോറിന്റെ വലതു വശത്ത് രക്തസ്രാവം ഉണ്ടെങ്കിൽ അത് നിങ്ങളുടെ ശരീരത്തിന്റെ ഇടതു വശത്ത് ലക്ഷണങ്ങൾ കാണിക്കുന്നു. തളർച്ചയും മരവിപ്പും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളിൽ പെട്ടതാണ്‌. ശരീരത്തിൽ ഏതെങ്കിലും ഒരു വശത്തു തളർച്ച ഉണ്ടാവുകയോ അല്ലെങ്കിൽ മരവിപ്പ് ഉണ്ടാവുകയോ ചെയ്യുകയാണെങ്കിൽ സ്‌ട്രോക്കിന്റെ ലക്ഷണമാവാമെന്ന് മനസിലാക്കുക.

അത്തരം ലക്ഷണങ്ങൾ നമ്മുടെ ശരീരം സൂചിപ്പിക്കുകയോ അല്ലെങ്കിൽ മറ്റൊരാളുടെ ശരീരത്തിൽ അനുഭവപ്പെടുന്നതായി തോന്നുകയോ ആണെങ്കിൽ തീർച്ചയായും മറ്റൊന്നും ചിന്തിക്കാതെ വൈദ്യ സഹായം തേടുക. സ്‌ട്രോക്കിന്റെ ഗുരുതര അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് ചികിത്സ ഉറപ്പ് വരുത്തുക.
Aster mims 04/11/2022
  
Stroke Symptom | ശരീരത്തിലെ ഈ മാറ്റങ്ങൾ അവഗണിക്കരുത്; സ്‌ട്രോക്കിന് മുമ്പ് ഉണ്ടാകുന്ന ചില സൂചനകൾ ഇതാ


Keywords: News, National, Kochi, Stroke, Health, Lifestyle, American Stroke Association, Treatment, Patient, Medicine, Warning Signs of Stroke.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia