Cardiac Arrest | ഹൃദയസ്തംഭനത്തിന് 24 മണിക്കൂർ മുമ്പ് സ്ത്രീകളിലും പുരുഷന്മാരിലും ഈ വ്യത്യസ്ത ലക്ഷണങ്ങൾ കാണാം; കണ്ടെത്തലുമായി ഗവേഷകർ; പഠന റിപ്പോർട്ട് പുറത്ത്; പ്രതിരോധ മാർഗങ്ങൾ അറിയാം
Aug 28, 2023, 16:49 IST
ന്യൂഡെൽഹി: (www.kvartha.com) ഹൃദയസ്തംഭനം സങ്കീർണ പ്രശ്നമാണ്. ശ്വസിക്കാൻ ബുദ്ധിമുട്ടും ശരീരത്തിൽ ഓക്സിജന്റെ അഭാവവും ഈ അവസ്ഥയിൽ നേരിടേണ്ടി വരുന്നു. ഇത് ചിലപ്പോൾ മരണത്തിലേക്ക് നയിച്ചേക്കാം. ഹൃദയസ്തംഭനം ഉണ്ടായവരിൽ 50 ശതമാനം പേർക്കും ഹൃദയത്തിന്റെ പ്രവർത്തനം നഷ്ടപ്പെടുന്നതിന് 24 മണിക്കൂർ മുമ്പ് ഒരു പ്രത്യേക മുന്നറിയിപ്പ് അടയാളം അനുഭവപ്പെട്ടതായി ലാൻസെറ്റ് ഡിജിറ്റൽ ഹെൽത്ത് ജേർണലിൽ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിൽ വെളിപ്പെടുത്തി. അമേരിക്കയിലെ സ്മിഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിൽ ഈ മുന്നറിയിപ്പ് ലക്ഷണം സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഹൃദയസ്തംഭനം
ഹൃദയം ഒരു മസ്കുലർ പമ്പാണ്. മസ്തിഷ്കം, വൃക്ക തുടങ്ങിയ സുപ്രധാന അവയവങ്ങൾ ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തം പമ്പ് ചെയ്യുക എന്നതാണ് ഹൃദയത്തിന്റെ പ്രവർത്തനം. എന്നാൽ ഈ അവയവങ്ങളിലേക്ക് ആവശ്യമായ രക്തം വിതരണം ചെയ്യുന്നതിൽ ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ് ഹൃദയസ്തംഭനം.
വ്യത്യസ്ത ലക്ഷണങ്ങൾ
പഠനം അനുസരിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം, പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം ശ്വാസതടസമാണ്, അതേസമയം പുരുഷന്മാർക്ക് ഹൃദയസ്തംഭനത്തിന് 24 മണിക്കൂർ മുമ്പ് നെഞ്ചുവേദന പോലുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഗവേഷകർ കണ്ടെത്തി. രണ്ടുപേർക്കും അമിതമായ വിയർപ്പ് ഉണ്ടാകാമെന്നും രചയിതാക്കൾ പറഞ്ഞു.
മുതിർന്ന ഗവേഷകനായ ഡോ. സുമിത് ചുഗ് പറയുന്നതനുസരിച്ച്, 50 ശതമാനം ആളുകളിലും, ഹൃദയസ്തംഭനത്തിന് 24 മണിക്കൂർ മുമ്പ്, അവരുടെ ശരീരത്തിൽ ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതോടെ ഹൃദയത്തിന്റെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത കുറയാൻ തുടങ്ങുന്നു. ആശുപത്രിക്ക് പുറത്ത് സംഭവിക്കുന്ന 90 ശതമാനം ഹൃദയസ്തംഭന കേസുകളിലും രോഗികൾക്ക് ജീവൻ നഷ്ടപ്പെടുന്നു.
ഹൃദയസ്തംഭനം ഒഴിവാക്കാനുള്ള വഴികൾ
ഏഷ്യൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ കാർഡിയോളജിസ്റ്റ് ഡോ. സന്തോഷ് കുമാർ ഡോറയുടെ അഭിപ്രായത്തിൽ, പുകവലി, പൊണ്ണത്തടി, മോശം ജീവിതശൈലി എന്നിവയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ ഈ അപകടസാധ്യത ഗണ്യമായി കുറയ്ക്കാം. പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഡിസ്ലിപിഡെമിയ തുടങ്ങിയ ശാരീരിക പ്രശ്നങ്ങൾ നിയന്ത്രിക്കാൻ ശ്രമിക്കുക.
ഇതിനായി കൊഴുപ്പ് കൂടിയതും മധുരമുള്ളതും കഴിക്കുന്നത് ഒഴിവാക്കുക. കാർബണേറ്റഡ് പാനീയങ്ങൾ കുടിക്കുന്നത് നിർത്തി ശാരീരികമായി സജീവമായിരിക്കുക. ഭക്ഷണപാനീയങ്ങൾ ആരോഗ്യകരമായി നിലനിർത്തുന്നതിലൂടെ നിങ്ങൾക്ക് ഇത് എളുപ്പത്തിൽ തടയാനാകും.
ലക്ഷണങ്ങളെ അവഗണിക്കരുത്
ബലഹീനത, ഓക്കാനം, പെട്ടെന്നുള്ള അമിതമായ വിയർപ്പ്, ശ്വസിക്കാൻ ബുദ്ധിമുട്ട് അല്ലെങ്കിൽ കഠിനമായ നെഞ്ചുവേദന തുടങ്ങിയ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ, വൈകാതെ ഡോക്ടറെ സമീപിക്കുക. അവഗണിക്കുന്നത് ചിലപ്പോൾ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിനും മരണത്തിനും ഇടയാക്കും.
Keywords: News, National, New Delhi, Cardiac Arrest, Lifestyle, Health Tips, Warning signs of cardiac arrest different in men and women, Here's what they are.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.