Back Pain | ഒരിക്കലും പാന്റിന്റെ പിന്‍ പോകറ്റില്‍ പഴ്‌സ് സൂക്ഷിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍; നടുവേദന പോലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്
May 4, 2024, 14:16 IST
ന്യൂഡെൽഹി: (KVARTHA) പഴ്‌സ് പിൻ പോക്കറ്റിൽ സൂക്ഷിച്ച് ദീർഘനേരം ഇരിക്കുകയോ വാഹനം ഓടിക്കുകയോ ചെയ്യുന്ന ശീലമാണ് മിക്കവർക്കുമുള്ളത്. പലരും ഇതൊന്നും ശ്രദ്ധിക്കാറില്ലെങ്കിലും ഈ ശീലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ദീർഘകാലമായ ഈ ശീലം അസ്ഥിരോഗ സാധ്യത വർധിപ്പിക്കുന്നു. നിങ്ങളുടെ നട്ടെല്ലിലും പ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും നടുവേദനയ്ക്ക് കാരണമാകാമെന്നും ന്യൂറോളജിസ്റ്റുകൾ പറയുന്നു.
എങ്ങനെയാണ് നടുവേദനയ്ക്ക് കാരണമാകുന്നത്?
പേഴ്സിൽ പണം, കാർഡുകൾ, നാണയങ്ങൾ എന്നിവ ഉൾപ്പെടെ വിവിധ വസ്തുക്കൾ ഉണ്ടായിരിക്കും. ഈ വസ്തുക്കളുടെ ഭാരം അസമമായ സമ്മർദം ചെലുത്തുന്നു. പേശികളിൽ അസന്തുലിതാവസ്ഥ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. പിൻകീശയിൽ പഴ്‌സ് വയ്ക്കുന്നത് നമ്മുടെ ശരീരഭാരം ഒരു വശത്തേക്ക് ചെരിയാൻ ഇടയാക്കുന്നു. ഇത് ദീർഘനേരം തുടരുന്നത് നടുവേദനയ്ക്ക് കാരണമാകാം.
'ദീർഘനേരം വാലറ്റിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിൻ്റിന് തൊട്ടുപിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു, വാലറ്റിനും നിങ്ങളുടെ ഇടുപ്പിനും ഇടയിൽ കുത്തി നോവിക്കുന്നു. ഇത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം എന്നും അറിയപ്പെടുന്നു. ഒരു ഇടുപ്പ് ഉയരത്തിൽ അസമമായ പ്രതലത്തിൽ ഇരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക.
ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. നിവർന്നു ഇരിക്കുന്നതിനുപകരം, നിങ്ങൾ യഥാർത്ഥത്തിൽ ഒരുവശം ചരിഞ്ഞ് ഇരിക്കുന്നു. സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തിൽ വാലറ്റ് അമർത്തുകയും ഉയരമുള്ള ഒരു ഇടുപ്പിൽ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്പുകളുടെ നാഡി വേരുകളിൽ ലംബർ ഡിസ്കുകളുടെ സമ്മർദം നടുവേദനക്ക് കാരണമാകും', കഴിഞ്ഞ ദിവസം എംവിഡി പങ്കുവെച്ച ഫേസ്‌ബുക് പോസ്റ്റിൽ പറയുന്നു.
ഫാറ്റ് വാലറ്റ് സിൻഡ്രോം ഉണ്ടാകാനുള്ള കാരണങ്ങൾ
* അസമമായ ഭാരം: പിൻകീശയിൽ പഴ്സ് വച്ച് ഇരുക്കുമ്പോൾ, ഇടുപ്പ് ഒരു വശത്തേക്ക് ചരിഞ്ഞിരിക്കും ഇത് പേശികളെ ബാധിക്കുന്നു
* സിയാറ്റിക് നാഡിയിലെ സമ്മർദം: ശരീരത്തിലെ ഏറ്റവും നീളമേറിയ നാഡിയാണ് സിയാറ്റിക് നാഡി. ഇത് നിതംബത്തിലൂടെയും കാലുകളിലൂടെയും കടന്നുപോകുന്നു. കട്ടിയായ പഴ്സിൽ ഇരുക്കുമ്പോൾ, സിയാറ്റിക് നാഡിയിൽ സമ്മർദം ചെലുത്താനാകും, ഇത് വേദന, മരവിപ്പ് എന്നിവയ്ക്ക് കാരണമാകും.
പഴ്‌സ് എങ്ങനെ സൂക്ഷിക്കാം?
* പഴ്സ് പിൻ പോക്കറ്റിൽ വയ്ക്കുന്നതിനു പകരം പാൻ്റ്സിൻ്റെ മുൻ പോക്കറ്റിൽ സൂക്ഷിക്കാം.
* പേശികളെ അധികം ബാധിക്കാത്ത, നേർത്ത പഴ്സ് തിരഞ്ഞെടുക്കാം
* അവശ്യ കാർഡുകളും പണവും മാത്രം നിങ്ങളുടെ പേഴ്സിൽ സൂക്ഷിക്കുക.
* ഇരിക്കുമ്പോൾ, നിങ്ങളുടെ പോക്കറ്റിൽ നിന്ന് പഴ്‌സ് പുറത്തെടുക്കണം. ഇത് ആരോഗ്യത്തിന് ഒരു ദോഷവും ഉണ്ടാക്കില്ല.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.