ആലങ്കാരിക പദവികള്‍ വേണ്ടെന്ന് വി എസ്; വി എസിന്റെ പദവി ചര്‍ച്ച ചെയ്യേണ്ടതാണെന്നു മുഖ്യമന്ത്രി

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 19.06.216) ആലങ്കാരിക പദവികള്‍ വേണ്ടെന്നും പാര്‍ട്ടി പദവിയാണെങ്കില്‍ സ്വീകരിക്കാന്‍ സന്നദ്ധമാണെന്നും വിഎസ് അച്യുതാനന്ദന്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിലാണ് വി എസ് ഇക്കാര്യം വ്യക്തമാക്കിയത്. വി എസിന് നല്‍കുന്ന പദവിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ നിലപാട് അറിയാനാണ് യെച്ചൂരി വിഎസുമായി കൂടിക്കാഴ്ച നടത്തിയത്.

ആലങ്കാരിക പദവികള്‍ വേണ്ടെന്ന് വി എസ്; വി എസിന്റെ പദവി ചര്‍ച്ച ചെയ്യേണ്ടതാണെന്നു മുഖ്യമന്ത്രിഅതേസമയം വി എസിനു പദവി നല്‍കുന്നതു സംബന്ധിച്ച വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യേണ്ടതാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മനസ്സും സന്നദ്ധതയുമുണ്ടെങ്കില്‍ പൊതുപ്രവര്‍ത്തനത്തിനു പ്രായം തടസ്സമല്ലെന്നും സെക്രട്ടേറിയറ്റിലേതുള്‍പ്പെടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ഭരണപരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നു മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു.


Keywords: New Delhi, National, CPM, Sitharam Yechoori, V.S Achuthanandan, Kerala, Government, Cabinet, LDF, Chief Minister, Pinarayi vijayan.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia