SWISS-TOWER 24/07/2023

അതീവ ജാഗ്രതയില്‍ ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി

 


ADVERTISEMENT

അഗര്‍ത്തല: ത്രിപുരയില്‍ അറുപതംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ ആരംഭിച്ചു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ ഉള്‍പെടെ 249 സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നു. 23.52 ലക്ഷം വോട്ടര്‍മാരാണ് ത്രിപുരയിലുള്ളത്. ഫലപ്രഖ്യാപനം ഈ മാസം 28 നാണ്.

ആദ്യ മണിക്കൂറില്‍ മൂന്ന് ശതമാനം വോട്ട് രേഖപ്പെടുത്തി. ക്രമസമാധാന പാലനത്തിനായി 250 കമ്പനി കേന്ദ്രസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. ആകെയുള്ള 3041 ബൂത്തുകളില്‍ 409 എണ്ണം അതിജാഗ്രത ആവശ്യപ്പെടുന്ന എ പ്ലസ് വിഭാഗത്തിലും 32 എണ്ണം അതീവ സുരക്ഷാ വിഭാഗത്തിലുമാണ് ഉള്‍പെടുത്തിയിട്ടുള്ളത്. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ ഫോണ്‍ നിരോധിച്ചിട്ടുണ്ട്.
അതീവ ജാഗ്രതയില്‍ ത്രിപുരയില്‍ വോട്ടെടുപ്പ് തുടങ്ങി

ഗോത്രവിഭാഗത്തിന്റെ ശക്തമായ മേല്‍ക്കോയ്മയുള്ള സി.പി.എം. കോട്ടയാണ് ത്രിപുര. തുടര്‍ചയായി നാല് തവണ അധികാരത്തിലെത്തിയ ഇടതുമുന്നണി അഞ്ചാം തവണ ഭരണത്തിലേറാമെന്ന പ്രതീക്ഷയോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ സി.പി.എം. 56 സീറ്റിലും ആര്‍.എസ്.പി. രണ്ടിടത്തും സി.പി.ഐ.യും ഫോര്‍വേഡ് ബ്ലോക്കും ഓരോ സീറ്റിലും മത്സരിക്കുന്നു. മുഖ്യ എതിരാളികളായ കോണ്‍ഗ്രസ് പ്രസിഡന്റ് സുധീപ് റായ് ബര്‍മന്‍ ഉള്‍പെടെ 48 സീറ്റില്‍ മല്‍സരിക്കുന്നുണ്ട്. സഖ്യകക്ഷിയായ ഐ.എന്‍.പി.ടി. 11 സീറ്റിലും മത്സരിക്കുന്നു. ഇരുമുന്നണിയിലുമായി 14 വനിതകളും മത്സരരംഗത്തുണ്ട്.

Keywords: National, Election, Voters, Tripura, Voting for Tripura assembly elections begin, Tripura assembly, Candidates, Chief Minister Manik Sarkar, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia