Arvind Kejriwal | ഗുജറാതില്‍ ആം ആദ്മി പാര്‍ടി അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 27,000 രൂപ നല്‍കും; അരവിന്ദ് കെജ് രിവാള്‍
Oct 29, 2022, 12:27 IST
ADVERTISEMENT
അഹ് മദാബാദ്: (www.kvartha.com) ഗുജറാതില്‍ ആം ആദ്മി പാര്‍ടി അധികാരത്തിലെത്തിയാല്‍ എല്ലാ കുടുംബങ്ങള്‍ക്കും പ്രതിമാസം 27,000 രൂപ നല്‍കുമെന്നും സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കുമെന്നും ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ഗുജറാതിലെത്തിയ അദ്ദേഹം പഞ്ച് മഹലില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
കെജ് രിവാളിന്റെ വാക്കുകള്‍:
രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതലുള്ളത് ഗുജറാതിലാണ്. ഞാന്‍ നിങ്ങളെ ആദ്യം വിലക്കയറ്റത്തില്‍ നിന്ന് മോചിപ്പിക്കും. മാര്‍ച് ഒന്നുമുതല്‍ നിങ്ങള്‍ക്ക് വൈദ്യുത ബില്‍ അടക്കേണ്ടിവരില്ല. നിങ്ങള്‍ക്കുവേണ്ടി ഞാനതു ചെയ്യും. എ എ പി അധികാരത്തില്‍ വന്നാല്‍ പ്രതിമാസം 27,000യുടെ ആനുകൂല്യം നിങ്ങള്‍ക്ക് ലഭിക്കും.
സൗജന്യ വൈദ്യുതിയിലൂടെ 3,000, സൗജന്യ ആരോഗ്യ പരിരക്ഷയിലൂടെ 5,000, തൊഴിലില്ലായ്മ വേതനം (2 തൊഴിലില്ലാത്ത അംഗങ്ങള്‍) വഴി 6,000, മഹിളാ സമ്മാന്‍ രാശി (3 സ്ത്രീകള്‍) വഴി 3,000 എന്നിവ ലാഭിക്കാന്‍ ഞങ്ങളുടെ സര്‍കാര്‍ നിങ്ങളെ സഹായിക്കും
നിങ്ങളുടെ കുടുംബത്തിലെ സ്‌കൂളില്‍ പോകുന്ന ഓരോ കുട്ടിക്കും നിങ്ങള്‍ ഏകദേശം 3,000-4,000 രൂപ ചിലവഴിക്കുന്നു. അതുപോലെ, നിങ്ങള്‍ ഏകദേശം 2,000-3,000 രൂപ വൈദ്യുതി ബിലായി അടയ്ക്കുന്നു. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ഈ പണം മുഴുവന്‍ നിങ്ങള്‍ ലാഭിക്കും. നിങ്ങള്‍ക്ക് മൂന്നു കുട്ടികളുണ്ടെങ്കില്‍ അവരുടെ വിദ്യാഭ്യാസത്തിനായി നിങ്ങള്‍ ചെലവഴിക്കുന്ന 10,000 രൂപയെങ്കിലും നിങ്ങള്‍ക്ക് ലാഭിക്കാന്‍ കഴിയും.
തൊഴിലില്ലാത്ത യുവാക്കള്‍ക്ക് മാസം 3000 രൂപ വീതവും സ്ത്രീകള്‍ക്ക് 1000 രൂപ വീതവും നല്‍കും. അഴിമതിക്കാരായ എം എല്‍ എമാരുടെയും മന്ത്രിമാരുടെയും അനധികൃത സ്വത്ത് കണ്ടുകെട്ടും.
Keywords: Voting for AAP would bring monthly benefit of Rs 27,000: Arvind Kejriwal's poll pitch in Gujarat, Ahmedabad, News, Politics, Arvind Kejriwal, Corruption, Rally, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

