ബാം­ഗ്ലൂ­രില്‍ വീണ്ടും വോള്‍വോ വി­പ്ലവം; ആ­റ് ആ­ഢം­ബ­ര ബ­സു­കള്‍ റോ­ഡി­ലിറ­ക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാം­ഗ്ലൂ­രില്‍ വീണ്ടും വോള്‍വോ വി­പ്ലവം; ആ­റ് ആ­ഢം­ബ­ര ബ­സു­കള്‍ റോ­ഡി­ലിറ­ക്കി ബാം­ഗ്ലൂര്‍ : ഇ­ന്ത്യ­യ്­ക്കാ­കെ മാ­തൃ­ക­യാ­യി വീണ്ടും ബാം­ഗ്ലൂര്‍ റോ­ഡു­ക­ളില്‍ വോള്‍വോ വി­പ്ല­വ­ത്തി­ന്റെ തി­ര­യി­ള­ക്ക­ത്തി­ന് പ­ച്ച­ക്കൊ­ടി. നൂ­ത­ന സ­ങ്കേതി­ക വി­ദ്യ­ക­ളു­ള്ള ആ­റ് മള്‍­ട്ടി ആ­ക്‌­സിന്‍ ബ­സു­ക­ളാ­ണ് ബു­ധ­നാ­ഴ്­ച നി­ര­ത്തി­ലി­റ­ങ്ങി­യ­ത്. 'ഐ­രാവ­ത' എ­ന്നാ­ണ് ച­ലി­ക്കുന്ന കൊട്ടാ­ര­ത്തി­ന് നാ­മ­കര­ണം ചെ­യ്­തി­രി­ക്കു­ന്നത്.

ക­ണ്ണ­ഞ്ചി­പ്പി­ക്കു­ന്ന സം­വി­ധാ­ന­ങ്ങ­ളാ­ണ് ഇ­തി­ലു­ള്ളത്. ഭക്ഷ­ണം പാ­കം ചെ­യ്യാനും വി­തര­ണം ചെ­യ്യാ­നു­ള്ള പാന്‍ട്രി കാ­റി­ന് പു­റ­മേ പ്ര­ത്യേ­ക ശൗ­ചാ­ല­യവും ഈ കി­ടി­ലന്‍ വ­ണ്ടി­ക­ളി­ലുണ്ട്. ലൈവ് ടി.വി­യും, മി­നി ടി.വി സ്­ക്രീ­നും ഓരോ സീ­റ്റിലും ഇ­യര്‍ ഫോണ്‍, റി­മോ­ട്ട് കണ്‍­ട്രോള്‍ സം­വി­ധാ­ന­ങ്ങളും സ­ജ്ജ­മാ­ക്കി­യി­ട്ടുണ്ട്.

ബാം­ഗ്ലൂ­രി­ല്‍ നിന്ന് ചെ­ന്നൈ­യി­ലേക്കും തി­രു­പ്പതി­യി­ലേ­ക്കു­മാ­യി­രി­ക്കും ഐ­രാ­വ­തയുടെ ക­ന്നി­റൂ­ട്ടു­ക­ളെ­ന്ന് കെ.എ­സ്.ആര്‍.ടി.സി വൃ­ത്ത­ങ്ങള്‍ അ­റി­യി­ച്ചു. സ്വ­കാ­ര്യ വോള്‍വോ ബ­സു­കള്‍ ഈ റൂ­ട്ടില്‍ 1,200 രൂ­പ വരെ ഈ­ടാ­ക്കു­മ്പോള്‍ പുതിയ വോള്‍­വോ 650 മു­തല്‍ 750 രൂ­പ മാ­ത്രമേ ഈ­ടാ­ക്കു­ക­യു­ള്ളൂ­വെ­ന്നും ഗ­താ­ഗ­ത വ­കു­പ്പി­ന്റെ ചു­മ­ത­ല­യു­ള്ള ആ­ഭ്യ­ന്ത­ര വ­കു­പ്പ് മന്ത്രി ആര്‍. അ­ശോ­ക് അ­റി­യിച്ചു. ബ­സു­ക­ളില്‍ വൈ-ഫൈ സം­വി­ധാ­ന­വു­മു­ണ്ട്. ടിക്ക­റ്റ് റി­സര്‍­വേ­ഷന്‍ ചെ­യ്യു­മ്പോള്‍ ത­ന്നെ അ­ഭി­രു­ചി­ക്ക­നു­സ­രി­ച്ച ഭ­ക്ഷ­ണ­ത്തിന് ഓര്‍­ഡര്‍ ചെ­യ്യാം. ഇ­തി­ന്റെ മെ­നു കെ.എ­സ്.ആര്‍.ടി .സി ബു­ക്കിം­ഗ് കൗ­ണ്ട­റിലും ഓണ്‍­ലൈ­നിലും ല­ഭ്യ­മാണ്. ഇ­തി­ന് 125 രൂ­പ­യു­ടെ കൂ­പ്പ­ണു­കള്‍ ടി­ക്കറ്റി­നൊ­പ്പ­മു­ണ്ടാ­കും.
ബാം­ഗ്ലൂ­രില്‍ വീണ്ടും വോള്‍വോ വി­പ്ലവം; ആ­റ് ആ­ഢം­ബ­ര ബ­സു­കള്‍ റോ­ഡി­ലിറ­ക്കി


കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി 'ട്രാ­ക് ദി വെ­ഹി­ക്കിള്‍' എ­ന്ന മ­റ്റൊ­രു പ­ദ്ധ­തിയും ഉ­ടന്‍ ന­ട­പ്പി­ലാ­ക്കു­മെ­ന്ന് മ­ന്ത്രി അ­ശോ­ക് അ­റി­യിച്ചു. കര്‍­ണാ­ട­ക­യില്‍ ഓ­ടു­ന്ന ദീര്‍­ഘദൂ­ര കെ.എ­സ്.ആര്‍.ടി.സി ബ­സു­ക­ളു­ടെ യാത്രാ ഗ­തി എ­സ്.എം.എ­സി­ലൂ­ടെ അ­റി­യാ­നു­ള്ള സം­വി­ധാ­ന­മാ­ണി­ത്. 92 437 55 920 എ­ന്ന ന­മ്പ­റില്‍ എ­സ്.എം.എ­സ് ചെ­യ്­താല്‍ ഈ വി­വ­ര­മ­റി­യാം. ബ­സില്‍ യാ­ത്ര ചെ­യ്യു­ന്ന­വ­രു­ടെ സു­ഖ വി­വ­ര­ങ്ങള്‍ കു­ടും­ബാം­ഗ­ങ്ങള്‍­ക്ക­റി­യാന്‍ പുതി­യ സം­വി­ധാ­നം ഫ­ല­പ്ര­ദ­മാ­കും.

റെ­യില്‍­വേ­യി­ലുള്ള­ത് പോ­ലെ ടി­ക്ക­റ്റി­ലെ പി.എന്‍.ആര്‍ ന­മ്പര്‍ സൂ­ചി­പ്പി­ച്ച് വെ­യ്­റ്റിം­ഗ് ലി­സ്റ്റി­ലെ നി­ല അ­റി­യാ­നു­മു­ള്ള രാ­ജ്യ­ത്തെ ആ­ദ്യ­ത്തെ സൗ­ക­ര്യവും കര്‍­ണാ­ട­ക കെ.എ­സ്.ആര്‍.ടി.സി­യില്‍ ഏര്‍­പ്പെ­ടു­ത്തും. ഇ­ക്കൊല്ലം വിവി­ധ ത­ര­ത്തി­ലു­ള്ള നാ­ലാ­യി­ര­ത്തി­ലേ­റെ ബ­സു­കള്‍ കോര്‍­പ­റേ­ഷന്‍ വാ­ങ്ങാന്‍ ഉ­ദ്ദേ­ശി­ക്കു­ന്ന­താ­യും മന്ത്രി പ­റഞ്ഞു. 

Keywords:  Bangalore, Bus, Karnataka, National 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia