കോണ്‍ഗ്രസില്‍ അഴിച്ചുപണിക്ക് സുധീരന് രാഹുല്‍ ഗാന്ധിയുടെ അനുമതി

 


ന്യൂഡല്‍ഹി: (www.kvartha.com 08.06.2016) സംസ്ഥാന കോണ്‍ഗ്രസില്‍ സമഗ്ര അഴിച്ചുപണി. സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ തയാറാക്കിയ കര്‍മപരിപാടിക്കു രാഹുല്‍ ഗാന്ധിയുടെ അംഗീകാരം നല്‍കി.

എ, ഐ ഗ്രൂപ്പുകളുടെ ശക്തമായ എതിര്‍പ്പുണ്ടെങ്കിലും സുധീരന് ഉടന്‍ സ്ഥാനമാറ്റമുണ്ടാകില്ലെന്നാണ് സൂചന. സംസ്ഥാനതലത്തിലും ജില്ലാതലത്തിലുമാണ് പാര്‍ട്ടിയിലെ ആദ്യഘട്ട അഴിച്ചുപണിയെന്നു രാഹുലുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം സുധീരന്‍ പറഞ്ഞു.

യോഗ്യതയും പ്രവര്‍ത്തന മികവും മാനദണ്ഡമാക്കിയാകും അഴിച്ചുപണി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭ പരിപാടികള്‍, നേതൃത്വത്തിന്റെ കൂട്ടായ പ്രവര്‍ത്തനം എന്നിവക്ക് ഊന്നല്‍നല്‍കുന്ന കര്‍മപരിപാടികളാണ് സുധീരന്‍ തയ്യാറാക്കിയിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ തോല്‍വിക്കു കാരണക്കാരുണ്ടെങ്കില്‍ മേഖലാ സമിതികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാര്‍ക്കെതിരെ അച്ചടക്ക നടപടി ഉറപ്പ്.
കോണ്‍ഗ്രസില്‍ അഴിച്ചുപണിക്ക് സുധീരന് രാഹുല്‍ ഗാന്ധിയുടെ അനുമതി

പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയ്‌ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നില്‍ ജൂണ്‍ 20നു നടത്തുന്ന ധര്‍ണയോടെ കേന്ദ്രവിരുദ്ധ സമരങ്ങള്‍ക്ക് തുടക്കമാകും. എ.കെ.ആന്റണി, മുകുള്‍ വാസ്‌നിക് എന്നിവരുമായും സുധീരന്‍ കൂടിക്കാഴ്ച നടത്തി.

Keywords: KPCC, V.M Sudheeran, Congress, AICC, Rahul Gandhi, LDF, Government, NDA, Central Government, New Delhi, National, India, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia