Vivo | ഐഫോണ്‍ 15 ന്റെ മുന്‍കൂര്‍ ബുക്കിംഗിനിടയില്‍ ഞെട്ടിച്ച് വിവോ; 'കര്‍വ്ഡ് ഡിസ്പ്ലേ'യുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കും; സവിശേഷതകള്‍ അറിയാം
Sep 16, 2023, 17:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആപ്പിള്‍ ഐഫോണ്‍ 15 (iPhone 15) ന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. അതേസമയം, മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോ (Vivo) പുതിയ സ്മാര്‍ട്ട്ഫോണ്‍ ടി2 പ്രോ (T2 Pro 5G) യുടെ റിലീസ് തീയതി പുറത്തുവിട്ടു. ഈ ഫോണ്‍ ഇന്ത്യയില്‍ പലരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഫോണ്‍ അടുത്തയാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ലോഞ്ച് തീയതി പ്രഖ്യാപനത്തിനൊപ്പം, വളഞ്ഞ ഡിസ്പ്ലേയായിരിക്കുമെന്ന് (Curved Display) സൂചിപ്പിക്കുന്ന ഫോണിന്റെ ചില ചിത്രങ്ങളും കമ്പനി പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിലെ വില:
വിവരങ്ങള്‍ അനുസരിച്ച്, വിവോയുടെ ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ സെപ്റ്റംബര്‍ 22-ന് ഇന്ത്യയില്‍ അവതരിപ്പിക്കും. അതിന്റെ ഇ-കൊമേഴ്സ് സൈറ്റ് ഫ്ലിപ്കാര്‍ട്ട് വഴിയായിരിക്കും വില്പന. വിവോ ടി2 പ്രോ 5ജിയ്ക്കായി ഫ്ലിപ്കാര്ട്ടില് പ്രത്യേക വെബ് പേജും സൃഷ്ടിച്ചിട്ടുണ്ട്. ഫോണിന്റെ വിലയെ കുറിച്ച് കമ്പനി വിവരങ്ങള്‍ നല്‍കിയിട്ടില്ല. എന്നിരുന്നാലും, ഈ സ്മാര്‍ട്ട്ഫോണിന്റെ വില 24,000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് നിഗമനം. എന്നാല്‍, കമ്പനി ഫോണ്‍ പുറത്തിറക്കിയതിന് ശേഷം മാത്രമേ അന്തിമ വില വെളിപ്പെടുത്തൂ.
സവിശേഷതകള്‍:
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ വിവോ സ്മാര്‍ട്ട്ഫോണിന് 44 വാട്സ് ഫ്ലാഷ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയുണ്ട്. 100 ഹെട്സ് റീഫ്രഷ് റേറ്റ് ഉള്ള 3ഡി കര്‍വ്ഡ് ഡിസ്പ്ലേയാണ് പ്രത്യേകത. 50 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും (Eye AF) 64 മെഗാപിക്സല്‍ പോര്‍ട്രെയ്റ്റ് ക്യാമറയും ഉണ്ട്. ആര്‍ട്ടിസ്റ്റിക് റെഡ്, ആര്‍ട്ടിസ്റ്റിക് ബ്ലൂ നിറങ്ങളില്‍ ഇത് ലഭ്യമാകും. ഇതിന് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 695 പ്രോസസറാണുള്ളത്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 13ലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഫോണിന്റെ ഭാരം 180.5 ഗ്രാം ആണ്.

Keywords: Vivo, T2 Pro 5G, Curved Display, Flipkart, Mobile Phone, National News, Vivo Mobiles, Smart Phone, Vivo T2 Pro 5G To Launch In India With Curved Display on Flipkart; What To Expect.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.