Movie | ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞ് വിവേക് ​​അഗ്നിഹോത്രിയുടെ 'ദി വാക്സിൻ വാർ'; 'ജവാൻ' ഇന്ത്യയിൽ മാത്രം 600 കോടി നേടി മുന്നോട്ട്; അത്ഭുതങ്ങൾ സൃഷ്ടിച്ച് 'ഫുക്രേ 3'

 


ന്യൂഡെൽഹി: (KVARTHA) ഷാരൂഖ് ഖാൻ നായകനായ ജവാനും മൃഗ്ദീപ് സിംഗ് ലാംബ സംവിധാനം ചെയ്ത ഫുക്രേ 3 യും ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം നടത്തുമ്പോൾ തകർന്നടിഞ്ഞ് ബോളിവുഡ് ചിത്രം ദി വാക്സിൻ വാർ. ജവാൻ ഇന്ത്യയിൽ മാത്രം കലക്ഷനിൽ 600 കോടി പിന്നിട്ടപ്പോൾ ഫുക്രെ 3 നാല് ദിവസങ്ങൾ കൊണ്ട് 50 കോടിയിലേക്ക് കടക്കുകയാണ്. എന്നാൽ വിവേക് ​​അഗ്നിഹോത്രി ഒരുക്കിയ വാക്‌സിൻ വാറിന്റെ നാല് ദിവസത്തെ മൊത്തം വരുമാനം 5.70 കോടി രൂപ മാത്രമാണ്.

Movie | ബോക്‌സ് ഓഫീസിൽ തകർന്നടിഞ്ഞ് വിവേക് ​​അഗ്നിഹോത്രിയുടെ 'ദി വാക്സിൻ വാർ'; 'ജവാൻ' ഇന്ത്യയിൽ മാത്രം 600 കോടി നേടി മുന്നോട്ട്; അത്ഭുതങ്ങൾ സൃഷ്ടിച്ച് 'ഫുക്രേ 3'

അനുപം ഖേർ, നാനാ പടേക്കർ, സപ്തമി ഗൗഡ, പല്ലവി ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദി വാക്സിൻ വാർ സെപ്റ്റംബർ 28 നാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും മികച്ച അവലോകനങ്ങളല്ല സിനിമയ്ക്ക് ലഭിക്കുന്നത്. ഏകദേശം 10 കോടി രൂപ മുതൽ മുടക്കിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്. ഇന്ത്യയിൽ കോവിഡ്-19 മഹാമാരി സമയത്ത് കോവാക്സിൻ എന്ന വാക്സിൻ വികസിപ്പിച്ചതിന്റെ കഥയാണ് സിനിമ പറയുന്നത്.

'ഇന്ത്യയിലെ ആദ്യത്തെ ബയോ സയൻസ് ഫിലിം' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തതെങ്കിലും വിജയം നേടാനായില്ല. ദി വാക്സിൻ വാർ ആദ്യ ദിനം 0.85 ലക്ഷം രൂപ മാത്രമാണ് നേടിയത്. നിർമ്മാതാക്കളും ടിക്കറ്റ് ഓഫർ നൽകിയെങ്കിലും ചിത്രത്തിന് കാര്യമായ നേട്ടമുണ്ടായില്ല. ദി കശ്മിര്‍ ഫയല്‍സി'ന് ശേഷം അഗ്‌നിഹോത്രി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി വാക്സിന്‍ വാര്‍'.

കോമഡി ചിത്രമായ ഫുക്രെ 3 നാലാം ദിവസം 15.25 കോടി നേടി. ഞായറാഴ്ച കളക്ഷന് ശേഷം ചിത്രത്തിന്റെ മൊത്തം കലക്ഷൻ 43.55 കോടി രൂപയായി. തിങ്കളാഴ്ച അവധിയായതിനാൽ ചിത്രം 50 കോടി കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രം വ്യാഴാഴ്ച ആദ്യ ദിനം 8.82 കോടി രൂപ നേടി, മൂന്നാം ദിവസം ചിത്രത്തിന്റെ വരുമാനം 11.67 കോടി രൂപയാണ്. വെള്ളിയാഴ്ച രണ്ടാം ദിവസംനേടിയത് 7.81 കോടി രൂപയാണ്. മൂന്നാം ദിവസം ചിത്രത്തിന്റെ വരുമാനം 11.67 കോടി രൂപയാണ്. പങ്കജ് ത്രിപാഠി, റിച്ച ഛദ്ദ, പുൽകിത് സാമ്രാട്ട്, വരുൺ ശർമ്മ, മൻജോത് സിംഗ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. 2013-ൽ പുറത്തിറങ്ങിയ ഫുക്രെയുടെ മൂന്നാം ഭാഗമാണിത്.

ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ജവാൻ ആഭ്യന്തര, അന്തർദേശീയ ബോക്‌സ് ഓഫീസുകളിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കുകയാണ്. കണക്കുകൾ പ്രകാരം എല്ലാ ഭാഷകളിലുമായി 25-ാം ദിവസം ജവാൻ ഇന്ത്യയിൽ 8.80 കോടി രൂപ നേടി .ആഭ്യന്തര ബോക്‌സ് ഓഫീസിൽ ഇതുവരെ 604.25 കോടി രൂപയാണ് ചിത്രം നേടിയത്. വേള്‍ഡ് വൈഡ് ബോക്സ് ഓഫീസ് കലക്ഷനില്‍ ജവാന്‍ 1004.92 കോടി രൂപ നേടിയിട്ടുണ്ട്.

Keywords: News, National, New Delhi, Jawan, Box office, Shah Rukh Khan, Movie, Entertainment, Vivek Agnihotri's The Vaccine War Is an All-Time Flopbuster.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia