ജയില്‍മോചിതനായ വിട്ടലിന് സ്നേഹോഷ്മള വരവേല്‍പ്പ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജയില്‍മോചിതനായ വിട്ടലിന് സ്നേഹോഷ്മള വരവേല്‍പ്പ്
മംഗലാപുരം : നക്‌സല്‍ ബന്ധം ആരോപിച്ച് കര്‍ണാടകയിലെ നക്‌സല്‍ വിരുദ്ധസേന അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ച വിട്ടല മലക്കുടിയയും പിതാവ് ലിങ്കണ്ണ മലക്കുടിയയും ജയില്‍ മോചിതരായി. ഇവര്‍ക്ക് നഗരത്തിലെ സി.പി.എം, ഡി.വൈ.എഫ്.ഐ, എസ്.എഫ്,ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് ഉജ്ജ്വല വരവേല്‍പ്പ് നല്‍കി.

നാലുമാസം മുമ്പ് ജയിലില്‍ അടച്ച ഇരുവരും വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് ജയില്‍ വിട്ടത്. മംഗലാപുരം ജില്ലാ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഇവര്‍ക്ക് മധുരം നല്‍കിയണ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും എതിരേറ്റത്. ഇരുവരേയും മുദ്രാവാക്യവിളികളോടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആനയിച്ചു.

ചൊവ്വാഴ്ചയാണ് ബെല്‍ത്തങ്ങാടി ജുഡീ. ഒന്നാം ക്ലാസ് മജിസ്‌ത്രേട്ട് കോടതി ഇവര്‍ക്ക് സോപാധിക ജാമ്യം അനുവദിച്ചത്. ഇവര്‍ക്കെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് പരാജയപ്പെട്ടുവെന്ന് ജാമ്യം അനുവദിച്ചു കോടതി നിരീക്ഷിച്ചു. എല്ലാ ഞായറാഴ്ചയും വേണൂര്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ജയില്‍മോചിതനായ വിട്ടലിന് സ്നേഹോഷ്മള വരവേല്‍പ്പ്


Keywords:  Mangalore, Karnataka, National, Jail 

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia