SWISS-TOWER 24/07/2023

Rahmanullah Gurbaz | ഗുജറാതിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി സമ്മാനം; പ്രവൃത്തികളിലൂടെയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടി അഫ്ഗാന്‍ താരം, വൈറലായി വീഡിയോ

 


ADVERTISEMENT

അഹ് മദാബാദ്: (KVARTHA) ഗുജറാതിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി എത്തിയ അഫ്ഗാന്‍ ഓപണര്‍ റഹ് മാനുള്ള ഗുര്‍ബാസാണ് ഇപ്പോള്‍ ആരാധകരുടെ കയ്യടി നേടുന്നത്. ഞായറാഴ്ച (12.11.2023) പുലര്‍ചെ മൂന്ന് മണിയോടെയാണ് ഗുര്‍ബാസ് ദീപാവലി സമ്മാനവുമായി തെരുവിലിറങ്ങിയത്.

കാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കി. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു.

ലോകകപില്‍ അഫ്ഗാനിസ്താന്‍ സെമിയിലെത്തായെ പുറത്തായെങ്കിലും തലയെടുപ്പോടെ തന്നെയാണ് അവര്‍ നാട്ടിലേക്ക് മടങ്ങുന്നത്. മുന്‍ ചാംപ്യന്‍മാരായ ഇന്‍ഗ്ലന്‍ഡിനെയും ശ്രീലങ്കയെയും പിന്തള്ളി നാലു വിജയങ്ങളും എട്ടു പോയന്റുമായി പോയന്റ് പട്ടികയില്‍ ആറാം സ്ഥാനം സ്വന്തമാക്കിയ അഫ്ഗാന്‍ നെറ്റ് റണ്‍ റേറ്റില്‍ മാത്രമാണ് പാകിസ്താന് പിന്നിലായിപ്പോയത്.

മൈതാനത്തിലെയും പുറത്തെയും പെരുമാറ്റം കൊണ്ട് മനം കവര്‍ന്ന അഫ്ഗാനിസ്താന്‍ താരങ്ങള്‍ ഇപ്പോള്‍ തങ്ങളുടെ  പ്രവൃത്തികളിലൂടെയും ഇന്‍ഡ്യന്‍ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടുകയാണ്.

Rahmanullah Gurbaz | ഗുജറാതിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി സമ്മാനം; പ്രവൃത്തികളിലൂടെയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടി അഫ്ഗാന്‍ താരം, വൈറലായി വീഡിയോ



Keywords: News, National, National-News, Video, Rahmanullah Gurbaz, Visuals, Silent, Give, Money, Diwali, Gift, Street, Social Media, Needy People, Win Hearts, Internet, Visuals of Rahmanullah Gurbaz silently giving money to needy people on streets win hearts on internet.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia