Arrested | മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പരാതി; ഇറ്റാലിയന്‍ പൗര അറസ്റ്റില്‍

 




മുംബൈ: (www.kvartha.com) വിസ്താര എയര്‍ലൈന്‍സില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ ഇറ്റാലിയന്‍ പൗര അറസ്റ്റില്‍. ഇറ്റലിയില്‍ നിന്നുള്ള പാവോള പെറൂച്ചിയോ എന്ന സ്ത്രീയാണ് മോശം പെരുമാറ്റത്തെ തുടര്‍ന്ന് അറസ്റ്റിലായത്. ഇവരെ പിന്നീട് പൊലീസ് ജാമ്യത്തില്‍ വിട്ടയച്ചു. 

അബൂദബിയില്‍ നിന്ന് മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തിലാണ് മറ്റു യാത്രക്കാരെ ഞെട്ടിപ്പിച്ച അപ്രതീക്ഷിത സംഭവം അരങ്ങേറിയത്. സ്റ്റാന്‍ഡാര്‍ഡ് ഓപറേറ്റിംഗ് നടപടിക്രമമനുസരിച്ച് സംഭവം ഉന്നതാധികാരികളെ അറിയിച്ചിട്ടുണ്ടെന്ന് വിസ്താര എയര്‍ലൈന്‍ വക്താവ് അറിയിച്ചു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷയെയും അന്തസിനെയും ഇല്ലാതാക്കുന്ന സംഭവങ്ങള്‍ക്കെതിരെ എയര്‍ലൈന്‍ കടുത്ത നടപടികള്‍ സ്വീകരിക്കമെന്നും എയര്‍ലൈന്‍ വക്താവ് പ്രതികരിച്ചു.

ഇകണോമി ടികറ്റ് കൈവശമുണ്ടായിരുന്ന യുവതി തനിക്ക് ബിസിനസ് ക്ലാസ് വേണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നും തുടര്‍ന്ന് ഇതിന്റെ പേരില്‍ പ്രശ്നമുണ്ടാക്കുകയും വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളെയും ആക്രമിക്കുകയും ചെയ്തുവെന്ന് മറ്റു യാത്രക്കാര്‍ പറഞ്ഞു. 

Arrested | മുംബൈയിലേക്കുള്ള വിസ്താര എയര്‍ലൈന്‍ വിമാനത്തില്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയതായി പരാതി; ഇറ്റാലിയന്‍ പൗര അറസ്റ്റില്‍


ഇതിനിടെ ക്ഷോഭം അടക്കാനാകാതെ യുവതി തന്റെ വസ്ത്രങ്ങള്‍ സ്വയം അഴിച്ചുമാറ്റുകയും അര്‍ധനഗ്‌നയായി വിമാനത്തിലൂടെ നടക്കുകയും ചെയ്തുവെന്നാണ് വിവരം. ക്യാബിന്‍ ക്രൂ അംഗങ്ങളുമായി സംഘര്‍ഷ സാഹചര്യമുണ്ടാക്കിയതിനും മോശം പെരുമാറ്റത്തിനുമാണ് യുവതിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Keywords:  News,National,India,Mumbai,Flight,Arrested,Top-Headlines,Latest-News,Local-News, Vistara restrains unruly passenger on Abu Dhabi-Mumbai flight
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia