Virat Kohli | കിടിലന്‍ മേക് ഓവറിലൂടെ കളിക്കളത്തില്‍ തിരിച്ചെത്തി വിരാട് കോഹ്ലി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ചിത്രങ്ങള്‍!
Mar 19, 2024, 20:29 IST
ബംഗ്ലൂരു: (KVARTHA) രണ്ടു മാസത്തെ ഇടവേളക്കുശേഷം ഐ പി എലിലൂടെ ക്രികറ്റ് ലോകത്തേക്ക് തിരിച്ചെത്തിയ വിരാട് കോഹ്ലിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കിടിലന്‍ മേക് ഓവറിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. റോയല്‍ ചലന്‍ജേഴ്‌സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേര്‍ന്ന താരം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസമാണ് പരിശീലനത്തിന് ഇറങ്ങിയത്.
വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ഇന്‍ഡ്യന്‍ ടീമില്‍നിന്ന് അവധിയെടുത്തത്. ഇംഗ്ലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലും താരം കളിച്ചിരുന്നില്ല. അടുത്തിടെയാണ് ഭാര്യ അനുഷ്‌ക ശര്‍മ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അകായ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. വാമിക എന്നുപേരുള്ള പെണ്‍കുട്ടി കൂടിയുണ്ട് താരത്തിന്.
മടങ്ങിവരവിലെ താരത്തിന്റെ പുതിയ ഹെയര്‍ സ്റ്റൈലാണ് ഇപ്പോഴത്തെ ചര്‍ചാ വിഷയം. ബോളിവുഡിലെ സൂപര്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റായ ആലിം ഹക്കീമാണ് താരത്തിന് പുതിയ ലുക് നല്‍കിയത്. ആലിം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ കോഹ്ലിയുടെ പുതിയ ഹെയര്‍ സ്‌റ്റൈലിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. ബോക്സ് കട്ടാണ് താരം പരീക്ഷിച്ചിരിക്കുന്നത്. മനോഹരമായി സെറ്റ് ചെയ്ത താടിക്കൊപ്പം പുരികത്തിലെ ക്രോസ് വെട്ടും ഹൈലൈറ്റാണ്. ഇതിന് ബര്‍ഗണ്ടി നിറത്തിലുള്ള കളറും നല്‍കിയിട്ടുണ്ട്.
നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുമായി രംഗത്തെത്തിയത്. ബോളിവുഡ് താരങ്ങളെപോലെയെന്നും, ഇതുവരെയുള്ള ഏറ്റവും മികച്ച ലുക് എന്നുമുള്ള കമന്റുകളും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ഏതായാലും മടങ്ങി വരവ് താരം പൊളിച്ചടക്കിയിട്ടുണ്ട്.
ജനുവരിയില്‍ അഫ്ഗാനിസ്താനെതിരെയാണ് കോഹ്ലി അവസാനമായി ഇന്‍ഡ്യക്കായി ട്വന്റി20 കളിച്ചത്. ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍നിന്ന് താരത്തെ ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഐ പി എലിലെ പ്രകടനം കൂടി പരിഗണിച്ചാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം.

Keywords: Virat Kohli's new hairdo ahead of IPL sets social media abuzz, Bengaluru, News, Virat Kohli, IPL Social Media, Practice, Cricket, Bollywood Stars, National News.💇♂️
— Aalim Hakim (@AalimHakim) March 19, 2024
The One & Only King Kohli 👑 @imVkohli 👑❤️🏏
.
Virat Kohli
Aalim Hakim#viratkohli #kingkohli #viratcut #viratnewhaircut #virat #legend #indian #rcb #2024 #ipl #aalimhakim #hakimsaalim pic.twitter.com/lhh64hnXfh
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.