SWISS-TOWER 24/07/2023

Viral Video | ആര്‍മി വാര്‍ കോളജ് കാംപസില്‍ ചുറ്റിക്കറങ്ങി കടുവ! പരിസരത്ത് തിരച്ചില്‍ തുടരുന്നു; തരംഗമായി വീഡിയോ

 


ADVERTISEMENT

ഭോപാല്‍: (www.kvartha.com) ഇന്‍ഡോറിലെ ആര്‍മി വാര്‍ കോളജ് പരിസരത്ത് ചുറ്റിത്തിരിയുന്ന കടുവയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കാംപസില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിലാണ് കടുവയുടെ ചിത്രം പതിഞ്ഞിട്ടുള്ളത്. 

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ രാത്രി ഗേറ്റ് നമ്പര്‍ മൂന്നിന് അരികിലൂടെ നടക്കുന്ന കടുവയാണ് ദൃശ്യങ്ങളില്‍ ഉള്ളത്. എന്നാല്‍, ഏറെ നേരം തിരച്ചില്‍ നടത്തിയിട്ടും ഇതുവരെയും ഈ കടുവയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാംപസില്‍ പലയിടത്തും കുറ്റിക്കാടുകളാണ്. മൂന്നാം നമ്പര്‍ ഗേറ്റിന് സമീപം സ്ഥാപിച്ച കാമറയില്‍ നിന്ന് ദൃശ്യങ്ങള്‍ പിടിച്ചെടുത്തതായി ഡെപ്യൂടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ പവന്‍ ജോഷി പറഞ്ഞു.

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംഘവും ആര്‍മി വാര്‍ കോളജിന്റെ ക്വിക് റെസ്പോണ്‍സ് ടീമും (ക്യുആര്‍ടി) സ്ഥലത്ത് തിരച്ചില്‍ നടത്തുകയാണെന്നും കാംപസ് മൊത്തം പരിശോധിക്കുന്നതിന് വേണ്ടി ഡ്രോണ്‍ കാമറ ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍, കണ്ടെത്തിയ മൃഗം കടുവയാണെന്ന് പറയാം. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചൊറലിലും മണ്ടുവിലും കടുവകളെ കണ്ടിരുന്നു, എങ്കിലും മൊവ്വില്‍ ഇതാദ്യമായിട്ടാണ് ഒരു കടുവയെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വന്യമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങുന്നത് ഒരു പുതിയ കാര്യമല്ല. കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കെട്ടിടങ്ങള്‍ക്കടുത്തും ഒക്കെ വന്യമൃഗങ്ങളെ കാണാറുണ്ട്. അത്തരത്തിലുള്ള അനേകം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറും ഉണ്ട്. 

Viral Video | ആര്‍മി വാര്‍ കോളജ് കാംപസില്‍ ചുറ്റിക്കറങ്ങി കടുവ! പരിസരത്ത് തിരച്ചില്‍ തുടരുന്നു; തരംഗമായി വീഡിയോ


Keywords:  News, National-News, National, Tiger, Wild Animal, Video, Viral, Social-Meida-News, Viral Video: Tiger Strays Into Army War College Campus in Madhya Pradesh.
Aster mims 04/11/2022

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia