Attack | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍; പ്രതികരണവുമായി റെയില്‍വേ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചപ്ര: (www.kvartha.com) ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍. ബിഹാറിലെ ചപ്ര ജില്ലയിലൂടെ കടന്ന് പോകുന്ന ഒരു ട്രെയിനില്‍ നിന്ന് എതിര്‍ ദിശയില്‍ കടന്നു പോകുന്ന മറ്റൊരു ട്രെയിനിന്റെ വാതില്‍ക്കല്‍ ഇരിക്കുന്നവരെ ബെല്‍റ്റ് ഉപയോഗിച്ച് തല്ലുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് ട്വിറ്ററില്‍ വൈറലായത്.

വീഡിയോയില്‍ എതിര്‍ ദിശയിലൂടെ സാമാന്യം വേഗത്തില്‍ പോകുന്ന ട്രെയിന്റെ വാതില്‍പ്പടിയില്‍ ഇരിക്കുന്നവരെയാണ് ഇയാള്‍ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്നത്. ചില സമയങ്ങളില്‍ അടി മറ്റുള്ളവര്‍ക്ക് കൊള്ളുന്നതിനായി ഇയാള്‍ അപകടകരമായ രീതിയില്‍ കുനിയുന്നതും വീഡിയോയില്‍ കാണാം.

ഈ സമയമത്രയും ഇയാള്‍ ഒരു കൈ കൊണ്ടാണ് ട്രെയിനിന്റെ വാതില്‍പാളിയില്‍ പിടിച്ചിരിക്കുന്നത്. ഇരുവശങ്ങളിലേക്കായി അതിവേഗതയില്‍ നീങ്ങുന്ന രണ്ട് ട്രെയിനുകള്‍ക്കിടയിലാണ് അപകടകരമായ ഈ പ്രവര്‍ത്തി നടക്കുന്നതെന്നതും ശ്രദ്ധേയം. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു.

വീഡിയോ കണ്ട പലരും അയാള്‍ക്ക് ഭ്രാന്താണെന്നായിരുന്നു എഴുതിയത്. 'അയ്യോ...അവന്‍ ഒരു മനോരോഗിയാണെന്ന് തോന്നുന്നു. ശിക്ഷയും ചികിത്സയും ആവശ്യമാണ്.' ഒരു കാഴ്ചക്കാരന്‍ എഴുതി. 'അവന്‍ ബെല്‍റ്റ് കൊണ്ട് അടിക്കുന്നു. അത് വലിയ പരുക്കേല്‍പ്പിക്കും. അവന്‍ അറസ്റ്റിലാകുമെന്ന് പ്രതീക്ഷിക്കുന്നു.' മറ്റൊരാള്‍ എഴുതി.

ദേവ് എന്ന ട്വിറ്റര്‍ ഉപയോക്താവായിരുന്നു വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ദേവ് ഇങ്ങനെ എഴുതി:

'ഇയാള്‍ മറ്റൊരു ട്രെയിനില്‍ വാതിലിനരികില്‍ ഇരിക്കുന്നവരെ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്നു, ഇത് സത്യമാണോ? ബെല്‍റ്റ് കൊണ്ട് ഇടിക്കുന്നതിനാല്‍ വാതിലില്‍ ഇരിക്കുന്നയാളും അടിക്കുന്നയാളും ട്രെയിനില്‍ നിന്ന് വീഴാം, വലിയ അപകടവും സംഭവിക്കാം. ഇത്തരം സാമൂഹ്യ വിരുദ്ധ ഭീകരര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുക.' വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി. ഇതിനകം തന്നെ ലക്ഷക്കണക്കിന് ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.

Attack | ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് ഉപയോഗിച്ച് അടിക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍; പ്രതികരണവുമായി റെയില്‍വേ

ഒടുവില്‍ ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ അധികൃതര്‍ തന്നെ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. 'ഞങ്ങളെ അറിയിച്ചതിന് നന്ദി, നടപടി സ്വീകരിച്ചുവരികയാണ്.' എന്നായിരുന്നു റെയില്‍വേയുടെ മറുപടി. എന്നാല്‍, സംഭവം എപ്പോള്‍, എവിടെ നടന്നതാണെന്നോ, സമയമോ തിയതിയോ ഒന്നും വ്യക്തമല്ല, റെയില്‍വേ ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്നും റിപോര്‍ടില്‍ പറയുന്നില്ല.

Keywords:  Viral Video of Attack in Train with Belt in Bihar, Railways Responds Bihar, News, Passengers, Twitter, Train, Video, Railway, Belt, Attack, National News
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia