Viral Video | പരസ്‌പരം തുണയായി കൈകോർത്ത് ഭാര്യയും ഭർത്താവും; എവറസ്റ്റ് കൊടുമുടി സന്ദർശിക്കാനുള്ള ആജീവനാന്ത ആഗ്രഹം നിറവേറ്റി വൃദ്ധ ദമ്പതികൾ; ഹൃദസ്പർശിയായ വീഡിയോ വൈറലോട് വൈറൽ

 


മുംബൈ: (www.kvartha.com) പ്രായം പലർക്കും ഭാരമാണ്. പലപ്പോഴും സുഹൃത്തുക്കളുമായും ബന്ധുക്കളുമായും ബന്ധം നഷ്ടപ്പെടുന്നു. ബീചിലേക്കോ പാർകിലേക്കോ പോകുന്നത് പോലുള്ള ഏറ്റവും അടിസ്ഥാനപരമായ ആനന്ദങ്ങൾ പോലും ആസ്വദിക്കാൻ ചിലയാളുകൾക്ക് കഴിയില്ല. എന്നിരുന്നാലും, ലോകത്തിലെ മറ്റേതൊരു മനുഷ്യനെയും പോലെ അവരും നിറവേറ്റാൻ ആഗ്രഹിക്കുന്ന ആഗ്രഹങ്ങളുണ്ടാവും. വാർധക്യത്തിൽ, അങ്ങനയൊരു ആഗ്രഹം നിറവേറ്റിയിരിക്കുകയാണ് മഹാരാഷ്ട്രയിൽ നിന്നുള്ള ദമ്പതികൾ.

           
Viral Video | പരസ്‌പരം തുണയായി കൈകോർത്ത് ഭാര്യയും ഭർത്താവും; എവറസ്റ്റ് കൊടുമുടി സന്ദർശിക്കാനുള്ള ആജീവനാന്ത ആഗ്രഹം നിറവേറ്റി വൃദ്ധ ദമ്പതികൾ; ഹൃദസ്പർശിയായ വീഡിയോ വൈറലോട് വൈറൽ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരമായ എവറസ്റ്റ് കൊടുമുടി കാണുകയെന്ന സ്വപ്‍നം കാണുന്നതിനാണ് അവർ യാത്ര ചെയ്തത്. ആൻഡി ഥാപ്പ എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട വീഡിയോയിൽ, ഒരു ഹെലികോപ്ടർ അവരുടെ പിന്നിൽ പാർക് ചെയ്തിരിക്കുന്നതും പ്രായമായ ദമ്പതികൾ കൈകോർത്ത് മലനിരകൾ കണ്ട് ആസ്വദിക്കുന്നതും കാണാം. ഊന്നുവടി പിടിച്ചിരിക്കുന്ന ഭർത്താവിനെ വയോധിക സഹായിക്കുന്നതും കാണാം. രണ്ടുപേരും സ്നേഹം നിറഞ്ഞ കണ്ണുകളോടെ എവറസ്റ്റിലേക്ക് നോക്കുന്നു, ഒരു സ്വപ്ന സാക്ഷാത്കാരം പോലെ. വീഡിയോയിലെ മഞ്ഞുമൂടിയ കാഴ്ച അതിമനോഹരമാണ്.


ഒക്ടോബറിൽ പങ്കിട്ട വീഡിയോ അതിവേഗമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ മൂന്ന് ലക്ഷത്തിലധികം പേർ കണ്ട വീഡിയോ 24,000 ലൈകുകളും നേടി. 'അവർ എന്റെ മുത്തച്ഛനും മുത്തശ്ശിയുമാണ്. അദ്ദേഹത്തിന് 78 വയസുണ്ട്, ഇത് അദ്ദേഹത്തിന്റെ ജീവിതകാലത്തെ ആഗ്രഹങ്ങളിലൊന്നാണ്. അവസാനത്തെ ആഗ്രഹമല്ല! അവരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകട്ടെ', ഒരു ഉപയോക്താവ് കുറിച്ചു.

Keywords: News, National, India, New Delhi, Video, Social-Media, Lifestyle & Fashion, Husband, Wife, Himalaya, Instagram, Elderly Couple Fulfils Lifetime Wish Of Visiting Mount Everest.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia