വളര്‍ത്തുമൃഗത്തോട് ക്രൂരത; ബലൂണില്‍ ഹീലിയം നിറച്ച് നായയെ പറപ്പിക്കുകയും വിഡിയോയില്‍ പകര്‍ത്തുകയും ചെയ്തു, യൂ ട്യൂബര്‍ അറസ്റ്റില്‍
May 27, 2021, 12:34 IST
ന്യൂഡെല്‍ഹി: (www.kvartha.com 27.05.2021) ഡെല്‍ഹിയില്‍ ബലൂണില്‍ ഹീലിയം നിറച്ച് നായയെ പറപ്പിക്കുകയും വിഡിയോയില്‍ പകര്‍ത്തുകയും ചെയ്ത് വളര്‍ത്തുമൃഗത്തോട് ക്രൂരത. സംഭവത്തില്‍ യു ട്യൂബറായ ഗൗരവ് ജോണ്‍ അറസ്റ്റില്‍.
ഡെല്‍ഹിയിലെ ഒരു പാര്‍കില്‍ വെച്ചായിരുന്നു ചിത്രീകരണം. ഗൗരവിന്റെ യു ട്യൂബ് ചാനലിന് വേണ്ടിയാണ് വിഡിയോ ചിത്രീകരിച്ചത്. നിരവധി ബലൂണുകള്‍ ചേര്‍ത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. നായ വായുവില്‍ ഉയര്‍ന്നുപൊങ്ങി നില്‍ക്കുന്നതും ഗൗരവും അമ്മയും ഉറക്കെ ചിരിക്കുന്നതും വിഡിയോയില്‍ കാണാം. വിഡിയോ യു ട്യൂബില്‍ അപ്‌ലോഡ് ചെയ്തതോടെ സംഭവം വിവാദമാവുകയായിരുന്നു.
പീപിള്‍ ഫോര്‍ അനിമല്‍ പ്രവര്‍ത്തകര്‍ മാളവ്യ നഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന് പിന്നാലെ ഗൗരവിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് അറസ്റ്റ്. മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ പരാതിപ്പെട്ടതോടെ യൂട്യൂബില്‍ നിന്ന് വിഡിയോ പിന്‍വലിച്ചു.
Keywords: News, National, India, New Delhi, Arrested, YouTube, Social Media, Animals, Police Station, Police, Viral Video: Delhi YouTuber Makes Pet Dog Fly Using Helium Balloons, Arrested32-year old Youtuber, Gaurav Sharma, resident of Panchsheel Vihar has been arrested for tying helium balloons to his dog and later making it fly. He told the police that he is a youtuber and the made the video to upload it on his page. The video was shot on May 21.👇🏾 pic.twitter.com/nrOUe9hLjb
— Sakshi Chand (@sakshichand8TOI) May 27, 2021
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.