Viral Video | വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക് ചെയ്ത് ബന്ധുക്കളോടൊപ്പം യാത്ര; വിവാഹ ചടങ്ങ് വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് ദമ്പതികള്‍; വൈറലായി വീഡിയോ

 




ജയ്പൂര്‍: (www.kvartha.com) വിവാഹം എങ്ങനെ വ്യത്യസ്തമാക്കാം എന്നാലോചിച്ച് ഒരു ദമ്പതികള്‍ ഒടുവില്‍ എത്തിയത് വിമാന യാത്രയിലേക്കാണ്. വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക് ചെയ്ത് ബന്ധുക്കളോടൊപ്പം യാത്ര ചെയ്താണ് ഈ ദമ്പതികള്‍ വിവാഹചടങ്ങ് അടിപൊളിയാക്കിയത്. ഒരു യുവതിയും ഭര്‍ത്താവുമാണ് രാജസ്താനിലെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി വിമാനം ബുക് ചെയ്തത്. 

പിന്നീട് കുടുംബം നടത്തിയ യാത്രയുടെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു. ശ്രേയ ഷാ എന്ന യുവതിയാണ് തന്റെ അകൗണ്ടില്‍ നിന്ന് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ 10.1 ദശലക്ഷത്തിലധികം പേര്‍ കണ്ടു. രാജസ്താനിലെ ജയ്സാല്‍മീറിലെ അതിഗംഭീരമായ ഹല്‍ദി ചടങ്ങും യുവതി പിന്നീട് പോസ്റ്റ് ചെയ്തു. 

Viral Video | വിമാനത്തിലെ മുഴുവന്‍ സീറ്റുകളും ബുക് ചെയ്ത് ബന്ധുക്കളോടൊപ്പം യാത്ര; വിവാഹ ചടങ്ങ് വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച് ദമ്പതികള്‍; വൈറലായി വീഡിയോ


ബന്ധുക്കളോടൊപ്പം വധൂവരന്മാരും വിമാനത്തില്‍ ഇവര്‍ക്കൊപ്പമാഘോഷിക്കുന്നുണ്ട്. സഹോദരിയുടെ വിവാഹമാണ്, അതുകൊണ്ട് വിമാനം മുഴുവന്‍ ബുക് ചെയ്യുന്നതെന്നും യുവതി വീഡിയോയില്‍ പറയുന്നു.

അതേസമയം, വീഡിയോക്കെതിരെ വിമര്‍ശനവും വന്നു. സമ്പന്നത മറ്റുള്ളവരെ കാണിയ്ക്കാനാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്നും എല്ലാവരും അഭിനയിക്കുകയാണെന്നും ചിലര്‍ കമന്റ് ചെയ്തു. 


Keywords: News,National,India,Jaipur,Rajasthan,Local-News,Social-Media,instagram, Video,Marriage,Flight, Viral Video: Couple Books An Entire Plane To Travel With Family For Wedding

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia