Love | വിരമിക്കുന്നതിന് മുമ്പ് സൈനിക യൂനിഫോമില്‍ അമ്മയ്ക്ക് അന്തിമ സല്യൂട് അര്‍പിച്ച് സൈനികന്‍; സമൂഹ മാധ്യമങ്ങളുടെ മനം കവര്‍ന്ന് വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) അമ്മയുടെ മുഖത്ത് വിടരുന്ന ചിരി കാണാന്‍ അപ്രതീക്ഷമായ സമ്മാനങ്ങള്‍ നല്‍കി കൊണ്ട് നാം അവരെ സന്തോഷിപ്പിക്കാറുണ്ട്. ഇത്തരം സര്‍പ്രൈസ് വീഡിയോകള്‍ നാം ധാരാളം കാണാറുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളുടെ മനം കവരുന്നത്.
Aster mims 04/11/2022

വിരമിക്കുന്നതിന് മുമ്പുള്ള അവസാനത്തെ സല്യൂട് അമ്മയ്ക്ക് നല്‍കി തനിക്കായി നല്‍കിയ സ്‌നേഹത്തിനും കരുതലിനും ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇന്‍ഡ്യന്‍ ആര്‍മിയിലെ ഒരു ഉദ്യോഗസ്ഥന്‍. വൈറലായ വീഡിയോയില്‍ ആ അമ്മയുടെ മുഖത്തെ സന്തോഷം സമാനതകളില്ലാത്തതാണ്. 
Love | വിരമിക്കുന്നതിന് മുമ്പ് സൈനിക യൂനിഫോമില്‍ അമ്മയ്ക്ക് അന്തിമ സല്യൂട് അര്‍പിച്ച് സൈനികന്‍; സമൂഹ മാധ്യമങ്ങളുടെ മനം കവര്‍ന്ന് വീഡിയോ



സൈനിക ഉദ്യോഗസ്ഥന്‍ യൂനിഫോം ധരിച്ച് വീട്ടില്‍ പ്രവേശിക്കുന്ന സൈനികന്‍ മാര്‍ച് ചെയ്ത് കൊണ്ട് നേരെ അമ്മയുടെ അരികിലേക്ക് എത്തുന്നു. സോഫയില്‍ ഇരിക്കുന്ന അമ്മ മകനെ കണ്ട് സന്തോഷത്തോടെ അത്ഭുതപ്പെടുന്നു. സോഫയ്ക്ക് അരികില്‍ എത്തിയപ്പോള്‍ അമ്മയ്ക്ക് മകന്റെ വക സല്യൂട്. 

വൈകാരിക നിമിഷത്തില്‍ അമ്മയും മകനും പരസ്പരം ആലിംഗനവും ചെയ്യുന്നു. അമ്മയ്ക്ക് ഒരു മാല സമ്മാനിക്കുന്നതും വീഡിയോയില്‍ കാണാം. മേജര്‍ ജെനറല്‍ രഞ്ജന്‍ മഹാജനാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അമ്മയാണ് ഇന്‍ഡ്യന്‍ ആര്‍മിയുടെ യൂനിഫോം അണിയാന്‍ തന്നെ യോഗ്യനാക്കിയതെന്ന് മേജര്‍ ജെനറല്‍ പറയുന്നു.
Keywords:  News,National,India,New Delhi,Video,Social-Media,viral,Soldiers, Army,Love, Mother, Viral Video: Army Officer Offers One Final Salute To His Mother Before Retiring
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script