Beauty Brand | ദാരിദ്ര്യത്തിന്റെ നാളുകൾക്ക് വിട; മുംബൈയിലെ ധാരാവി ചേരിയിൽ നിന്നുള്ള 14 കാരി ഇനി പ്രശസ്ത ആഡംബര സൗന്ദര്യ ബ്രാൻഡിന്റെ 'ബ്രാൻഡ് അംബാസിഡർ! നെറ്റിസൻസിന്റെ 'രാജകുമാരിയായി' മലീഷ ഖർവ; വൈറൽ വീഡിയോ കാണാം

 


മുംബൈ: (www.kvartha.com) 'നിങ്ങൾ എവിടെ നിന്നുള്ളവരാണെങ്കിലും, എല്ലാവരുടെയും സ്വപ്നങ്ങൾക്ക് ഒരു വിലയുണ്ട്', മികച്ച സഹനടിക്കുള്ള ഓസ്കാർ അവാർഡ് സ്വീകരിച്ചുകൊണ്ട് മെക്‌സിക്കൻ വംശജയായ കെനിയൻ നടി ലുപിറ്റ ന്യോംഗോ പറഞ്ഞ വാക്കുകളാണിത്. കഠിനാധ്വാനം ചെയ്‌തിട്ടും നമ്മുടെ സ്വപ്‌നങ്ങൾ സഫലമാകുന്നില്ലെന്ന് തോന്നുന്നുവെങ്കിൽ, ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത് എന്നതിന്റെ ഓർമപ്പെടുത്തലാണ് 14 കാരിയായ മലീഷ ഖർവ എന്ന പെൺകുട്ടിയുടെ ജീവിത കഥ.

Beauty Brand | ദാരിദ്ര്യത്തിന്റെ നാളുകൾക്ക് വിട; മുംബൈയിലെ ധാരാവി ചേരിയിൽ നിന്നുള്ള 14 കാരി ഇനി  പ്രശസ്ത ആഡംബര സൗന്ദര്യ ബ്രാൻഡിന്റെ 'ബ്രാൻഡ് അംബാസിഡർ! നെറ്റിസൻസിന്റെ 'രാജകുമാരിയായി' മലീഷ ഖർവ; വൈറൽ വീഡിയോ കാണാം

ആരാണ് മലീഷ ഖര്‍വ?

പ്രശസ്ത ആഡംബര ബ്രാന്‍ഡായ ഫോറസ്റ്റ് എസന്‍ഷ്യല്‍സ് അടുത്തിടെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി മലിഷ ഖര്‍വയുമായി കരാര്‍ ഒപ്പുവച്ചു. യഥാര്‍ഥത്തില്‍ മുംബൈയിലെ ധാരാവി ചേരിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് മലീഷ. സ്വപ്നങ്ങള്‍ പലപ്പോഴും എത്തിച്ചേരാനാകാത്തതായി അനുഭവപ്പെടുന്ന ഒരു ലോകത്ത്, മലീഷ ഖര്‍വയുടെ കഥ അവര്‍ നല്‍കുന്ന ശക്തിയെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് മലിഷ ഖര്‍വയുടെ ആദ്യ വീഡിയോ പങ്കിട്ടുകൊണ്ട് ഫോറസ്റ്റ് എസന്‍ഷ്യല്‍സ് ഇന്‍സ്റ്റാഗ്രാമിലെ ഒരു പോസ്റ്റില്‍ കുറിച്ചു. വീഡിയോ അവസാനിക്കുന്നത് ഒരു സന്ദേശത്തോടെയാണ്, 'നിങ്ങളുടെ സ്വപ്നങ്ങള്‍ പ്രധാനമാണ്'.

സ്റ്റെപ്പ് അപ്പ് 2 എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തനായ ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഹോഫ്മാനാണ് 2020-ല്‍ മുംബൈയില്‍ മലിഷയെ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതി കണ്ട അദ്ദേഹം മലിഷയ്ക്കായി സാമൂഹ്യ മാധ്യമങ്ങളിലൂടെ ധനസമാഹരണം നടത്തി. അതിനുശേഷം, മലിഷ നിരവധി മോഡലിംഗ് പരിപാടികളില്‍ പങ്കെടുത്തു. അടുത്തിടെ 'ലൈവ് യുവര്‍ ഫെയറിടെയില്‍' എന്ന ഹ്രസ്വചിത്രത്തിലും അഭിനയിച്ചു.


മോഡലിങ്ങിനൊപ്പം പഠനവും പൂര്‍ത്തിയാക്കുകയാണ് മലീഷ. ഇംഗ്ലീഷ് അവളുടെ പ്രിയപ്പെട്ട വിഷയമാണ്, എല്ലാവരോടും ഇംഗ്ലീഷില്‍ മാത്രം സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നു. സ്‌കൂളില്‍ നല്ല ഗ്രേഡുകള്‍ നേടുമ്പോള്‍ അച്ഛന്‍ വളരെ സന്തോഷവാനാണെന്ന് പെണ്‍കുട്ടി പറയുന്നു. ഒരു പ്രൊഫഷണല്‍ ചൈല്‍ഡ് മോഡലാകാന്‍ അവള്‍ ആഗ്രഹിക്കുന്നു, ഒപ്പം സ്വന്തമായി വീടിനും നല്ല ഭക്ഷണത്തിനും മികച്ച വിദ്യാഭ്യാസത്തിനും പണം സ്വരൂപിക്കാന്‍ ആഗ്രഹിക്കുന്നു.


റോബര്‍ട്ട് ഹഫ്മാന്‍ തന്നെ മലീഷയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ആരംഭിച്ചിരുന്നു. നിരവധി ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും മലീഷ പങ്കുവെച്ചിട്ടുണ്ട്. നിരവധി മാഗസിനുകളുടെ മുഖചിത്രത്തിലും അവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആഡംബര ബ്യൂട്ടി ബ്രാന്‍ഡുമായി നല്ലൊരു കരാര്‍ ലഭിച്ചിരിക്കുന്നു. തലയ്ക്കു മുകളില്‍ മേല്‍ക്കൂരയില്ലാത്ത വീട്ടില്‍ നിന്ന് വയറു നിറയ്ക്കാന്‍ ഭക്ഷണം കിട്ടാത്ത കാലത്ത് നിന്ന് ആഗോള പ്രശസ്തയായി മാറിയിരിക്കുന്ന മലീഷ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ജനപ്രിയയാണ്. കൂടാതെ ഒരു ഹാഷ്ടാഗ് ചര്‍ച്ചയിലുണ്ട് - #princessfromtheslum, ചേരിയില്‍ നിന്ന് പുറത്തുവന്ന രാജകുമാരി എന്നാണ് അര്‍ഥമാക്കുന്നത്.

Keywords: Maleesha Kharwa, Viral Video, Mumbai News, Malayalam News, National News, Viral Video: 14-Year-Old Girl From Mumbai's Dharavi Slum Becomes Face Of Luxury Beauty Brand.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia