Viral Video | റോഡിലൂടെ നടന്നുപോകുന്നതിനിടെ മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമം; മോഷ്ടാവിനെ അടിച്ചോടിച്ച് 10 വയസുകാരി കൊച്ചുമകള്‍; വീഡിയോ വൈറല്‍

 


പുനെ: (www.kvartha.com) മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ നിന്നുള്ള 10 വയസ്സുകാരിയാണ് ഇപ്പോള്‍ സമൂഹ മാധ്യമത്തിലെ താരം. റോഡിലൂടെ നടന്നുപോകുന്നതിനിടെ മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച മോഷ്ടാവിനെ അടിച്ചോടിച്ചാണ് 10 വയസുകാരി കൊച്ചുമകള്‍ താരമായത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

Viral Video | റോഡിലൂടെ നടന്നുപോകുന്നതിനിടെ മുത്തശ്ശിയുടെ മാലപൊട്ടിക്കാന്‍ ശ്രമം; മോഷ്ടാവിനെ അടിച്ചോടിച്ച് 10 വയസുകാരി കൊച്ചുമകള്‍; വീഡിയോ വൈറല്‍

പൂനെയിലെ ശിവാജിനഗറിലെ മോഡല്‍ കോളനിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം. അറുപതുകാരിയായ ലതാ ഘാഗ് കൊച്ചുമകള്‍ രുത്വി ഗാഗിനൊപ്പം ഫുട്പാതിലൂടെ നടക്കുകയായിരുന്നു. ഇവര്‍ നടന്നുപോകുമ്പോള്‍ ബൈകിലെത്തിയ ഒരാള്‍ വഴി ചോദിക്കാനെന്നപോലെ തൊട്ടടുത്ത് വണ്ടി നിര്‍ത്തുന്നു.

തുടര്‍ന്ന് മുത്തശ്ശിയുടെ മാല പൊട്ടിക്കാന്‍ ശ്രമിക്കുന്നു. ഇത് മുത്തശ്ശി തടയുന്നുണ്ട്. ഇത് കണ്ട 10 വയസുകാരി ഓടി വന്ന് മോഷ്ടാവിന്റെ മുഖത്ത് കൈയിലുള്ള വസ്തുകൊണ്ട് ഇടിക്കുന്നു. മുത്തശ്ശിയും അയാളെ അടിക്കുന്നുണ്ട്. പലതവണ ഇരുവരില്‍ നിന്നും അടിയേറ്റ മോഷ്ടാവ് ഒടുവില്‍ സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെടുകയായിരുന്നു.

Keywords:  Viral Video: 10-year-old Pune girl takes on chain snatcher, saves grandmother in daredevil act, Pune, News, Robbery, CCTV, Video, Social-Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia