Plane Stuck | തിരുവനന്തപുരത്തുനിന്ന് റോഡ് മാര്‍ഗം കൊണ്ടുപോയ വിമാനം ആന്ധ്രയിലെ മേല്‍പാലത്തിന് താഴെയും കുടുങ്ങി; മണിക്കൂറുകളോളം തടസ്സപ്പെട്ട് ഗതാഗതം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമരാവതി: (www.kvartha.com) വീണ്ടും വഴിമുടക്കിയായി വിമാനം. ചവറ പാലത്തിന് പുറമെ ആന്ധ്രയിലെ മേല്‍പാലത്തിലും വിമാനം കുടുങ്ങുകയായിരുന്നു. തിരുവനന്തപുരത്തുനിന്ന് റോഡ് മാര്‍ഗം കൊണ്ടുപോയ വിമാനം ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ബാപാട്ലയിലെ കൊറിസപാട് മേല്‍പാലത്തിന് താഴെ കുടുങ്ങുകയായിരുന്നു. ഇതേതുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
Aster mims 04/11/2022

Plane Stuck | തിരുവനന്തപുരത്തുനിന്ന് റോഡ് മാര്‍ഗം കൊണ്ടുപോയ വിമാനം ആന്ധ്രയിലെ മേല്‍പാലത്തിന് താഴെയും കുടുങ്ങി; മണിക്കൂറുകളോളം തടസ്സപ്പെട്ട് ഗതാഗതം

ഹൈദരാബാദിലെ ഭക്ഷ്യശൃംഖലയായ 'പിസ്ത ഹൗസ്' ഉടമ ശിവശങ്കര്‍ ആണ് ഉപയോഗശൂന്യമായ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ലേലത്തില്‍ സ്വന്തമാക്കിയത്. 75 ലക്ഷം രൂപക്ക് സ്വന്തമാക്കിയ വിമാനം റസ്റ്റോറന്റ് ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് വാങ്ങിയത്. 30 വര്‍ഷം മുമ്പ് സര്‍വിസിലുണ്ടായിരുന്ന വിമാനമാണിത്.

കഴിഞ്ഞയാഴ്ചയാണ് വിവിധ ഭാഗങ്ങളായി വിമാനം നാല് ട്രെയിലറുകളിലായി ദേശീയപാത വഴി കൊണ്ടുപോയത്. ഇതിനിടെ, കൊല്ലം ചവറ പാലത്തില്‍ വിമാനം കുടുങ്ങിയിരുന്നു. ട്രെയിലറില്‍ പുറപ്പെട്ട വിമാനത്തിന്റെ ഭാഗം പാലത്തില്‍ തട്ടിനില്‍ക്കുകയായിരുന്നു. ഇവിടെയും മണിക്കൂറുകളോളം ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

സംഭവമറിഞ്ഞ് ആളുകള്‍ കാണാനെത്തിയതോടെ ജനക്കൂട്ടത്തെ നിയന്ത്രിക്കാനും പൊലീസ് പാടുപെട്ടു. തുടര്‍ന്ന് ട്രെയിലറിന്റെ ടയറുകളുടെ കാറ്റഴിച്ചാണ് പ്രതിസന്ധി പരിഹരിച്ചത്. ആന്ധ്രയിലും വിമാനം കുടുങ്ങിയതറിഞ്ഞ് നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ പാലത്തിനും വിമാനത്തിനും കേടുപാടില്ലാതെ പുറത്തിറക്കാനായെന്ന് പൊലീസ് പറഞ്ഞു.

 

Keywords: VIRAL! Plane transported on truck in Andhra Pradesh gets stuck under bridge: Watch Video, Hyderabad, News, Flight, Video, Police, Transport, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia