രക്ഷയില്ല; പരീക്ഷയടുത്തിട്ടും ക്ലാസില്‍ കയറാത്ത പ്ലസ്ടുക്കാരന്റെ മുന്നില്‍ കൈകൂപ്പി അഭ്യര്‍ത്ഥിച്ച് പ്രിന്‍സിപ്പാള്‍; ചിത്രം വൈറല്‍

 


ADVERTISEMENT

ചെന്നൈ: (www.kvartha.com 05.02.2018) പരീക്ഷയടുത്തിട്ടും ക്ലാസില്‍ കയറാത്ത പ്ലസ്ടുക്കാരന്റെ മുന്നില്‍ കൈകൂപ്പി അഭ്യര്‍ത്ഥിച്ച് പ്രിന്‍സിപ്പാള്‍. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് ഈ ചിത്രം പുറത്ത് വന്നത്. വില്ലുപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജി. ബാലുവാണ് ചിത്രത്തില്‍ കാണുന്നത്.

ചിത്രത്തിന് പിന്നിലെ സത്യം കണ്ടുപിടിക്കാനുള്ള അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. തന്റെ വിദ്യാര്‍ത്ഥിക്ക് മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ മുട്ടുകുത്തി കൈകൂപ്പുകയാണ് ബാലു. ക്ലാസില്‍ കയറാന്‍ തന്റെ വിദ്യാര്‍ത്ഥിയോട് അഭ്യര്‍ത്ഥിക്കുകയാണ് ഈ പ്രിന്‍സിപ്പാള്‍. ജനുവരി 24ന് എടുത്ത ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മുന്നിലാണ് ബാലു മുട്ടുകുത്തിയത്. പതിവായി ക്ലാസില്‍ കയറാത്ത വിദ്യാര്‍ത്ഥിയാണ് ഇയാളെന്നും അതിനാല്‍ ക്ലാസില്‍ കയറാന്‍ അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്നും ബാലു കൂട്ടിച്ചേര്‍ത്തു.

രക്ഷയില്ല; പരീക്ഷയടുത്തിട്ടും ക്ലാസില്‍ കയറാത്ത പ്ലസ്ടുക്കാരന്റെ മുന്നില്‍ കൈകൂപ്പി അഭ്യര്‍ത്ഥിച്ച് പ്രിന്‍സിപ്പാള്‍; ചിത്രം വൈറല്‍

ഞാന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചയാളാണെന്നും വരുംതലമുറയെ നേര്‍വഴിക്ക് നടത്താനാണ് തന്റെ ശ്രമമെന്നും ബാലു പറഞ്ഞു. കുട്ടികളെ നന്നാക്കാനാണ് എന്റെ ശ്രമം. അവിടെ ഈഗോയ്ക്ക് സ്ഥാനമില്ല. എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദപരമായി ഇടപെടാന്‍ അധ്യാപകര്‍ തയാറാകണംമെന്നും ബാലു പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Tamilnadu, chennai, News, Social Network, Principal, Student, school, Teachers, Photo, Viral photo of TN headmaster 'begging' student: What's the story?
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk SU
Web Desk SU

154168 Articles

Tags

Share this story

wellfitindia