Violence | മണിപ്പൂരിൽ സംഘർഷം തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡ്രോൺ ആക്രമണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
ഇംഫാൽ: (KVARTHA) മണിപ്പൂരിൽ സംഘർഷം അതിരൂക്ഷമായി തുടരുന്നു. സംസ്ഥാനത്തെ സുരക്ഷ ഉപദേഷ്ടാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ മണിപ്പൂർ സ്റ്റുഡൻസ് അസോസിയേഷൻ നടത്തിയ പ്രതിഷേധം വ്യാപക സംഘർത്തിന് ഇടയാക്കി. ഇംഫാലിൽ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസംനടത്തിയ മാർച്ചിലും വൻ സംഘർഷമുണ്ടായി.
പ്രതിഷേധക്കാർ രാജ്ഭവന്റെ പ്രവേശന കവാടത്തിന് നേരെ കല്ലെറിഞ്ഞു. സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയും വിദ്യാർത്ഥികൾ ആക്രമണം നടത്തി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. തൗബാലിലെ ജില്ലാ ആസ്ഥാനത്ത് ദേശീയ പതാക മാറ്റി മെയ്തെയ് പതാക പ്രതിഷേധക്കാർ ഉയർത്തി.
മെയ്തെയ് മേഖലകളിൽ നടന്ന ഡ്രോൺ ആക്രമണത്തിൽ നടപടി എടുക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാർത്ഥി സംഘടനകളുടെ തീരുമാനം. അതേ സമയം സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
#ManipurViolence #StudentProtests #EducationalInstitutions #CRPF #RegionalUnrest #FlagChanges
