SWISS-TOWER 24/07/2023

Vinesh Phogat | ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധം: അര്‍ജുന പുരസ്‌കാരവും ഖേല്‍ രത്ന പുരസ്‌കാരവും തിരിച്ചുനല്‍കി ഗുസ്തിതാരം വിനേഷ് ഫോഗട്ട്

 


ന്യൂഡെല്‍ഹി: (KVARTHA) ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അര്‍ജുന പുരസ്‌കാരവും ഖേല്‍ രത്ന പുരസ്‌കാരവും തിരിച്ചുനല്‍കി ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ഡെല്‍ഹിയിലെ കര്‍ത്തവ്യ പഥിലെ ബാരികേഡിന് മുന്നില്‍ പുരസ്‌കാരം വച്ച് ഫോഗട്ട് മടങ്ങുകയായിരുന്നു. പ്രധാനമന്ത്രി ഓഫീസിന്റെ പുറത്ത് പുരസ്‌കാരം ഉപേക്ഷിക്കാനായിരുന്നു തീരുമാനമെങ്കിലും പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് പിന്‍വാങ്ങി.

Vinesh Phogat | ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധം: അര്‍ജുന പുരസ്‌കാരവും ഖേല്‍ രത്ന പുരസ്‌കാരവും തിരിച്ചുനല്‍കി ഗുസ്തിതാരം വിനേഷ് ഫോഗട്ട്

ബ്രിജ്ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് നേരത്തെ വിനേഷ് ഫോഗട്ട് വ്യക്തമാക്കിയിരുന്നു. ഖേല്‍രത്ന, അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്ത് നല്‍കുകയും ചെയ്തിയിരുന്നു.

നേരത്തേ ബ്രിജ് ഭൂഷന്റെ അടുപ്പക്കാരന്‍ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ പ്രസിഡന്റായി തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് സാക്ഷി മാലിക് ഗുസ്തിയില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ബജ് രംഗ് പുനിയ പദ്മശ്രീ മടക്കിനല്‍കിയും പ്രതിഷേധിച്ചു. പിന്നാലെ, ഗൂംഗല്‍ പെഹല്‍വാന്‍ എന്നറിയപ്പെടുന്ന ബധിര ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവ് വീരേന്ദര്‍ സിങ് യാദവും മെഡല്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചു.

ഇതോടെ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ ഗുസ്തി ഫെഡറേഷന്‍ ഭരണസമിതി കേന്ദ്രസര്‍കാര്‍ പിരിച്ചുവിട്ടു. ദേശീയ മത്സരങ്ങള്‍ തിടുക്കത്തില്‍ പ്രഖ്യാപിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര കായികമന്ത്രാലയം ഗുസ്തി ഫെഡറേഷന്‍ സസ്പെന്‍ഡ് ചെയ്തത്.

Keywords:  Vinesh Phogat leaves Khel Ratna and Arjuna awards on Kartavya Path, New Delhi, News, Vinesh Phogat, Khel Ratna, Arjuna Awards, Kartavya Path, Police, Letter, National News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia