Criticism | 'വിനേഷ് ഫോഗട്ട് എവിടെപ്പോയാലും അവിടം നശിക്കും'; ഹരിയാനയില്‍ ജയിച്ചത് എന്റെ ശക്തി കൊണ്ടാണെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
Criticism | 'വിനേഷ് ഫോഗട്ട് എവിടെപ്പോയാലും അവിടം നശിക്കും'; ഹരിയാനയില്‍ ജയിച്ചത് എന്റെ ശക്തി കൊണ്ടാണെന്ന് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഹരിയാനയില്‍ വിനേഷ് ജയിച്ചെങ്കിലും കോണ്‍ഗ്രസ് തോറ്റുപോയെന്ന് പരിഹാസം
● ജൂനിയര്‍ താരങ്ങളുടെ കരിയറിലെ വില്ലന്‍മാരെന്ന് വിമര്‍ശനം
ലക്‌നൗ: (KVARTHA) ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപിയുടെ മുന്‍ എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്. മാധ്യമങ്ങള്‍ക്കു മുന്നിലാണ് ബ്രിജ് ഭൂഷണിന്റെ പ്രതികരണം. വിനേഷ് ഫോഗട്ട് എവിടെപ്പോയാലും അവിടം നശിക്കുമെന്നും ഹരിയാനയില്‍ വിനേഷ് ജയിച്ചെങ്കിലും കോണ്‍ഗ്രസ് തോറ്റുപോയെന്നും ബ്രിജ് ഭൂഷണ്‍ പരിഹസിച്ചു.
ഈ ഗുസ്തി താരങ്ങള്‍ ഹരിയാനയുടെ ഹീറോ അല്ലെന്നും വില്ലന്‍മാരാണെന്നും ജൂനിയര്‍ താരങ്ങളുടെ കരിയറിലെ വില്ലന്‍മാരാണ് അവര്‍ എന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ബ്രിജ് ഭൂഷണിന്റെ വാക്കുകള്‍:
ഈ ഗുസ്തി താരങ്ങള്‍ ഹരിയാനയുടെ ഹീറോ അല്ല. വില്ലന്‍മാരാണ്. ജൂനിയര്‍ താരങ്ങളുടെ കരിയറിലെ വില്ലന്‍മാരാണ് അവര്‍. വിനേഷ് എന്റെ പേര് ഉപയോഗിച്ച് ജയിച്ചിട്ടുണ്ടെങ്കില്‍ എന്റെ കരുത്താണ് അതു കാണിച്ചുതരുന്നത്. ഞാനാണ് വിനേഷിനെ വിജയിക്കാന്‍ സഹായിച്ചത്. വിനേഷ് ഏതു സ്ഥലത്തു പോയാലും അവിടം നശിച്ചുപോകും എന്നും ബ്രിജ് ഭൂഷണ്‍ ആരോപിച്ചു.
ഹരിയാന തിരഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് ഫോഗട്ട് ജയിച്ചുകയറിയത്. വര്‍ഷങ്ങളോളമായി ഈ മണ്ഡലം കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും വിട്ടുപോയിട്ട്. അതുകൊണ്ടുതന്നെ ഇത് ചരിത്ര വിജയമായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസിനു 10% വോട്ടുപോലും കിട്ടാതിരുന്ന മണ്ഡലമായിരുന്നു ജുലാന. ബിജെപിയുമായി നേര്‍ക്കുനേര്‍ പോരാടിയ വിനേഷ് 6015 വോട്ടുകള്‍ക്കാണ് ഇവിടെ ജയിച്ചത്. വിനേഷിന് 65,080 വോട്ടുകള്‍ ലഭിച്ചു.
#BrijBhushan #VineshPhogat #HaryanaElections #WrestlingNews #BJP #HaryanaPolitics
