ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) ഗുസ്തിയില്‍ പാരീസ് ഒളിംപിക്സിലേക്ക് യോഗ്യത നേടി വിനേഷ് ഫോഗട്, അന്‍ഷു മാലിക്, റീതിക എന്നിവര്‍. ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഒളിംപിക് യോഗ്യതയില്‍ സെമിയിലെത്തിയതോടെയാണ് മൂവരും ഒളിംപിക്സ് യോഗ്യത ഉറപ്പാക്കിയത്. വിനേഷ്, അന്‍ഷു, റീതിക എന്നിവര്‍ യഥാക്രമം 50 കിലോ, 57 കിലോ, 76 കിലോ വനിതാ വിഭാഗത്തിലാണ് യോഗ്യത നേടിയെടുത്തത്.
നേട്ടം സ്വന്തമാക്കുന്നതിന് വിനേഷ് ഫോഗട് തോല്‍പ്പിച്ചത് കസാഖിസ്താന്‍ താരം ലോറ ഗാനികിസിയെ ആണ്. മീരാന്‍ ചിയോണിനെതിരായ ആദ്യ മത്സരത്തില്‍ വെറും ഒരു മിനിറ്റും 39 സെകന്‍ഡും കൊണ്ടാണ് വിനേഷ് ജയമുറപ്പിച്ചത്. സെമിഫൈനലില്‍ ലോറ ഗാനികിസിക്കെതിരായി ശക്തമായ പ്രകടനമാണ് വിനേഷ് കാഴ്ചവച്ചത്. 4.48 മിനിറ്റില്‍ 10-0ന് തകര്‍ത്തുകൊണ്ടായിരുന്നു താരത്തിന്റെ നേട്ടം. കോമണ്‍ വെല്‍തിലും ഏഷ്യന്‍ ഗെയിംസിലും നേട്ടം കുറിച്ച താരമാണ് വിനേഷ് ഫോഗട്.
2016 റയോ, 2020 ടോക്യോ ഒളിംപിക്സുകളിലും പങ്കെടുത്ത് ഇന്‍ഡ്യയെ പ്രതിനിധീകരിച്ചിരുന്ന താരം, തുടര്‍ച്ചയായ മൂന്നാം തവണയാണ് ഒളിംപിക്സ് യോഗ്യത നേടുന്നത്. ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യ തലവനായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രക്ഷോഭത്തിലെ മുന്നണി പോരാളിയായിരുന്നു 29 കാരിയായ വിനേഷ് ഫോഗട്.

അന്‍ഷുമാലിക് നിര്‍ണായക പോരില്‍ ഉസ്ബെകിസ്താന്റെ ലേയ്ലോഖോന്‍ സോബിറോവയെ ആണ് തോല്‍പിച്ചത്. 2.48 മിനിറ്റ് സമയത്ത് 11-0നായിരുന്നു അന്‍ഷുവിന്റെ വിജയം. ചൈനീസ് തായ്പേയിയുടെ ഹുയി ടി ചാങ്ങിനെ കീഴടക്കിയാണ് 7-0ന് തോല്‍പ്പിച്ചാണ് റീതിക യോഗ്യത ഉറപ്പിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ലോക ചാംപ്യന്‍ഷിപില്‍ 53 കിലോ വിഭാഗത്തില്‍ വെങ്കലം നേടി ആന്റി പംഗലും നേരത്തെ യോഗ്യത ഉറപ്പിച്ചിരുന്നു. മറ്റൊരു ഭാരത താരം മാന്‍സി അഹ്ലാവത്ത് കൊറിയന്‍ താരത്തോട് പരാജയപ്പെട്ട് അവസരം പാഴാക്കി.
Keywords: News, National, National-News, Sports-News, Bishkek, Reetika Hooda, Vinesh Phogat, Anshu Malik, Wrestling, Paris Olympics, Olympic Qualifiers, Bronze Medallist, Sports, Vinesh, Anshu, Reetika secure Paris 2024 Olympic quotas.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.