Vikram |ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രം സുഖം പ്രാപിക്കുന്നു; ആശുപത്രി വിട്ടേക്കും

 


ചെന്നൈ:(www.kvartha.com) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രം ആശുപത്രി വിട്ടേക്കും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് നെഞ്ചുവേദനയെ തുടര്‍ന്ന് വിക്രമിനെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡികല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു.

മുറിയിലേക്ക് മാറ്റിയ അദ്ദേഹം ഇപ്പോള്‍ മെഡികല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയില്‍ പുരോഗതിയുള്ളതിനാല്‍ വിക്രത്തിന് ഉടന്‍ ആശുപത്രി വിടാനാകുമെന്നാണ് വ്യക്തമാകുന്നത്.

മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിന്‍ സെല്‍വന്റെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കാനിരുന്നതിന് തൊട്ടുമുമ്പാണ് വിക്രമിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. പിന്നാലെ താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപോര്‍ടുകളാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ പിന്നിട് മകന്‍ ധ്രുവ് വിക്രമടക്കമുള്ളവര്‍ ഇത് നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

നടന്‍ വിക്രമിന് ഹൃദയാഘാതം സംഭവിച്ചെന്ന വാര്‍ത്തകള്‍ തള്ളി വൈകിട്ടോടെയാണ് മകനും നടനുമായ ധ്രുവ് വിക്രം രംഗത്തെത്തിയത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചില്‍ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണ്. ഹൃദയാഘാതം ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട കിംവദന്തികള്‍ കേള്‍ക്കുന്നതില്‍ തങ്ങള്‍ക്ക് വേദനയുണ്ടെന്ന് ധ്രുവ് പറഞ്ഞു.

ചിയാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. ഈ സമയത്ത് കുടുംബത്തിന് സ്വകാര്യത ആവശ്യമാണ്. ഒരു ദിവസത്തിനകം അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകാനാണ് സാധ്യതയെന്നും ധ്രുവ് പറഞ്ഞിരുന്നു. 

Vikram |ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രം സുഖം പ്രാപിക്കുന്നു; ആശുപത്രി വിട്ടേക്കും


വിക്രമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യ സൗഖ്യം നേരുന്നത്. 'ഗെറ്റ് വെല്‍ സൂണ്‍ ചിയാന്‍' എന്ന ഹാഷ് ടാഗ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്റിംഗ് ആണ്.

Keywords:  Vikram is fine, will be discharged from hospital soon: Dhruv Vikram, chennai,Cine Actor, Hospital, Treatment, Twitter, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia