Vijay Sethupathi | 'ഉപ്പെണ്ണ'യ്ക്കുശേഷം നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
Sep 24, 2023, 17:53 IST
ചെന്നൈ: (www.kvartha.com) കൃതി ഷെട്ടിയാണ് നായികയെങ്കില്‍ ഇനി നായകനായി അഭിനയിക്കില്ലെന്ന് തെന്നിന്‍ഡ്യന്‍ താരം വിജയ് സേതുപതി. 'ഉപ്പെണ്ണ'യ്ക്കു ശേഷം നടി കൃതി ഷെട്ടിക്കൊപ്പം അഭിനയിക്കാന്‍ വിസമ്മതിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് വിജയ് സേതുപതി.
ഒരു സിനിമയില്‍ മകളായി അഭിനയിച്ച നായികയുടെ കൂടെ അടുത്ത ചിത്രത്തില്‍ റൊമാന്‍സ് ചെയ്ത് അഭിനയിക്കാന്‍ തനിക്ക് സാധിക്കില്ലെന്നാണ് വിജയ് സേതുപതി പറയുന്നത്. രണ്ടു വര്‍ഷം മുമ്പ് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് സേതുപതി ഇക്കാര്യം പറഞ്ഞത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുകയാണ്.
'ഉപ്പെണ്ണയുടെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ ഞങ്ങള്‍ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തില്‍ കൃതി ഷെട്ടി വല്ലാതെ ആശയക്കുഴപ്പത്തിലായത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ആ രംഗം അവള്‍ക്ക് നന്നായി ചെയ്യാന്‍ കഴിയുന്നില്ല. ഞാന്‍ അവളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു, നിന്റെ പ്രായമുള്ള ഒരു മകന്‍ എനിക്കുണ്ട്. നീ എനിക്ക് മകളെപ്പോലെയാണ്. എന്നെ അച്ഛനായി കരുതി ഒരു ഭയവുമില്ലാതെ അഭിനയിക്കൂ. അവള്‍ അങ്ങനെ ചെയ്തതുകൊണ്ട് ആ രംഗം നന്നായി. കൃതി ഷെട്ടി എനിക്ക് മകളെപ്പോലെയാണ്. അവളെ എന്റെ നായികയായി എനിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല.' വിജയ് സേതുപതി പറയുന്നു.
ആ സിനിമയുടെ വിജയത്തിന് ശേഷം ഞാന്‍ തമിഴില്‍ മറ്റൊരു സിനിമയില്‍ ഒപ്പുവച്ചിരുന്നു. ഇതിലെ നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോടോ എന്റെ കയ്യില്‍ കിട്ടി, ഞാന്‍ നോക്കിയപ്പോള്‍ അത് കൃതി ആണ്. ഉടന്‍ തന്നെ ഞാന്‍ യൂനിറ്റിനെ വിളിച്ച് പറഞ്ഞു, ഒരു തെലുങ്ക് സിനിമയില്‍ ഞാന്‍ അവളുടെ അച്ഛനായി വേഷമിട്ടതാണ്. ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാന്‍ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കണമെന്ന് താരം പറയുന്നു.
2021 ല്‍ പുറത്തിറങ്ങിയ 'ഉപ്പെണ്ണ' എന്ന തെലുങ്ക് സിനിമയില്‍ കൃതി ഷെട്ടിയുടെ അച്ഛനായി വിജയ് സേതുപതി അഭിനയിച്ചിരുന്നു. ഈ ചിത്രം വന്‍ വിജയമായിരുന്നു. മാത്രമല്ല മികച്ച തെലുങ്ക് ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടുകയും ചെയ്തിരുന്നു.
എന്നാല്‍ ഉപ്പെണ്ണയ്ക്കു ശേഷം കൃതിയും വിജയ് സേതുപതിയും സ്‌ക്രീന്‍ പങ്കിട്ടിട്ടില്ല. ഈ സിനിമയുടെ വിജയത്തിനു ശേഷം ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി തമിഴില്‍ പല സിനിമകളും പദ്ധതിയിട്ടെങ്കിലും നായകനാകാന്‍ വിജയ് സേതുപതി വിസമ്മതിക്കുകയായിരുന്നു.
Keywords: News, National, National-News, Malayalam-News, Chennai News, Heroine, Vijay Sethupathi, Work, Actress, Krithi Shetty, Daughter, Actor, Vijay Sethupathi refuses to work with Actress Krithi Shetty.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.