Vijay Deverakonda | ആരാധകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് നടന്‍ വിജയ് ദേവരക്കൊണ്ട; 100 പേര്‍ക്ക് മണാലി ട്രിപ് സമ്മാനം; യാത്രയുടെ വിശദാംശങ്ങള്‍ നല്‍കുന്ന വീഡിയോ പങ്കുവച്ച് താരം
Jan 12, 2023, 12:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) ആരാധകര്‍ക്ക് നല്‍കിയ വാഗ്ദാനം പാലിച്ച് നടന്‍ വിജയ് ദേവരക്കൊണ്ട. 'ദേവരസാന്ത' എന്ന പേരില്‍ മണാലി യാത്ര സമ്മാനമായി നല്‍കുമെന്ന് നോരത്തെ താരം പറഞ്ഞിരുന്നു. താന്‍ പറഞ്ഞ വാക്ക് പാലിക്കാനുള്ള തയാറെടുപ്പിലാണ് താരം ഇപ്പോള്‍. എല്ലാ ചെലവും ഉള്‍പ്പെടെ നൂറുപേര്‍ക്ക് മണാലിയിലേക്ക് വിനോദയാത്രക്കുള്ള അവസരമാണ് ലഭിക്കുന്നത്. യാത്രയുടെ വിശദാംശങ്ങള്‍ നല്‍കുന്ന വീഡിയോ വിജയ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.
വെള്ള വെസ്റ്റും നീല ഷര്‍ടും ഷോര്‍ട്‌സും തൊപ്പിയും ധരിച്ച് പച്ചപ്പിന് നടുവില്‍ നിന്നു സംസാരിക്കുന്ന താരത്തെ വീഡിയോയില്‍ കാണാം. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് വിജയ് ഈ വീഡിയോ തുടങ്ങുന്നത്. ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള എല്ലാ ചെലവുകളും ഉള്‍പ്പെടെ എവിടേക്ക് പോകണം എന്നു ചോദിച്ചപ്പോള്‍ കൂടുതല്‍പ്പേരും തിരഞ്ഞെടുത്തത് ഹില്‍സ്റ്റേഷനുകളാണ്.
അതുകൊണ്ട് നൂറുപേരെ മണാലിയിലേക്ക് അഞ്ച് ദിവസത്തെ യാത്രയ്ക്ക് അയക്കാന്‍ പോകുന്നു. മഞ്ഞുമൂടിയ മലകളും ക്ഷേത്രങ്ങളും ആശ്രമങ്ങളുമെല്ലാം കാണാനും വിവിധ ആക്ടിവിറ്റികളില്‍ പങ്കെടുക്കാനും അവസരമുണ്ടാകുമെന്നും താരം വീഡിയോയില്‍ പറയുന്നു.
18 വയസ്സിന് മുകളിലുള്ള ആളുകള്‍ക്ക് മാത്രമാണ് യാത്രയില്‍ പങ്കെടുക്കാനാവുക. ഇതിനായി വിജയ്യുടെ ഇന്‍സ്റ്റഗ്രാം ബയോയില്‍ ഉള്ള 'ദേവരസാന്ത' എന്ന ഡോക്യുമെന്റ് ഫോം പൂരിപ്പിച്ച് അയക്കണം. എല്ലാവര്‍ക്കും നന്മകള്‍ നിറഞ്ഞ പുതുവത്സരം ആശംസിച്ചുകൊണ്ടാണ് വിജയ് വീഡിയോ അവസാനിപ്പിച്ചത്.
എല്ലാവര്‍ഷവും ക്രിസ്മസിനോടനുബന്ധിച്ച് വിജയ് ദേവരക്കൊണ്ട ആരാധകര്‍ക്ക് നല്‍കുന്ന സര്‍പ്രൈസ് ആണ് ദേവരസാന്ത. ഈ വര്‍ഷം ആരാധകര്‍ക്ക് ഇന്‍ഡ്യയുടെ പര്‍വതങ്ങളിലേക്കോ ബീചുകളിലേക്കോ സാംസ്‌കാരിക പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കോ മരുഭൂമികളിലേക്കോ യാത്ര ചെയ്യാന്‍ താല്‍പര്യം ഉണ്ടോ എന്നുചോദിച്ചു കൊണ്ട് വിജയ് ഒരു പോള്‍ ഇട്ടിരുന്നു. ഇതിനാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ പര്‍വതങ്ങള്‍ എന്നു ഉത്തരം നല്‍കിയത്. അഞ്ചുവര്‍ഷം മുന്‍പേയാണ് വിജയ് 'ദേവരസാന്ത' ആരംഭിച്ചത്.

മലയാളികള്‍ അടക്കം ഇന്‍ഡ്യ മുഴുവന്‍ ആരാധകരുള്ള നടനാണ് വിജയ് ദേവരക്കൊണ്ട. 2017ല്‍ പുറത്തിറങ്ങിയ കള്‍ട് ക്ലാസിക് ചിത്രമായ അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രമാണ് വിജയ് ദേവരകൊണ്ടയെ പ്രശസ്തനാക്കിയത്. അതിനു ശേഷം 'മഹാനടി'യിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. രശ്മിക മന്ദാനയ്‌ക്കൊപ്പം അഭിനയിച്ച ഗീതാ ഗോവിന്ദം എന്ന ചിത്രവും ബോക്‌സോഫീസില്‍ വന്‍ വിജയം നേടി. കഴിഞ്ഞ വര്‍ഷം 'ലൈഗറു'മായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. സാമന്ത റൂത് പ്രഭുവിനൊപ്പം റൊമാന്റിക് ചിത്രമായ 'ഖുശി'യാണ് വിജയ്യുടെ വരാനിരിക്കുന്ന അടുത്ത ചിത്രം. ഇത് ഈ വര്‍ഷം റിലീസാകും.
Keywords: Vijay Deverakonda Sponsors Manali Trip For 100 Fans Under ‘Devera Santa’ Initiative!, Chennai, News, Cine Actor, Christmas, Video, Social Media, Travel & Tourism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.