Neeyat Trailor | 'നീയത്'ല്‍ ഡിറ്റക്ടീവായി വിദ്യാ ബാലന്‍; പ്രകമ്പനം കൊള്ളിച്ച് ട്രെയിലര്‍ പുറത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) ബോളിവുഡ് താരം വിദ്യാ ബാലന്‍ നായികയാകുന്ന പുതിയ ചിത്രമാണ് 'നീയത്'. ഇടവേളയ്ക്ക് ശേഷം താരം വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 

'ശകുന്തളാ ദേവി' യുടെ സംവിധായിക അനു മേനോന്‍ ആണ് 'നീയത്' ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് 'നീയതി'ന്റെ കഥ. ഒരു മര്‍ഡര്‍ മിസ്റ്ററി ചിത്രമാണ് ഇത്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്.
Aster mims 04/11/2022

രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തില്‍ ഒരു ഡിറ്റക്ടീവായിട്ടാണ് വിദ്യാ ബാലന്‍ വേഷമിടുന്നത്. 

സുരേഷ് ത്രിവേണി സംവിധാനം ചെയ്ത 'ജല്‍സ' എന്ന ചിത്രമാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ സെഫാലി ശാ, മാനവ് കൗള്‍, ഇഖ്ബാല്‍ ഖാന്‍, ശഫീന്‍ പട്ടേല്‍, സൂര്യ കസിഭാട്‌ല തുടങ്ങിയവും 'ജല്‍സ'യില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രം ഭൂഷണ്‍ കുമാറാണ് നിര്‍മിച്ചിക്കുന്നത്. 

'ജല്‍സ' എന്ന ചിത്രം ടി സീരിസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായിരുന്നു. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു 'ജല്‍സ'യെന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. 'ജല്‍സ' എന്ന പുതിയ ചിത്രത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയും അവരുടെ പാചകക്കാരിയും തമ്മിലുള്ള ബന്ധവും സംഘര്‍ഷവും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയെ കുറിച്ചുള്ള അന്വേഷണവുമൊക്കെയാണ് പറഞ്ഞിരുന്നത്. വിദ്യാ ബാലന്‍ ആണ് ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായി അഭിനയിച്ചിരിക്കുന്നത്. 

Neeyat Trailor | 'നീയത്'ല്‍ ഡിറ്റക്ടീവായി വിദ്യാ ബാലന്‍; പ്രകമ്പനം കൊള്ളിച്ച് ട്രെയിലര്‍ പുറത്ത്


Keywords:  News, National, National-News, Entertainment-News, Neeyat, Trailor, Vidya Balan, Movie,  Entertainment, Vidya Balan's film Neeyat's trailer out. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia