Earthquake | ഡെൽഹിയിലെ ഭൂകമ്പം വീടുകളിൽ പ്രതിഫലിച്ചത് ഇങ്ങനെ; വീഡിയോകൾ കാണാം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ബുധനാഴ്ച പുലർചെ നഗരത്തിലും സമീപ പ്രദേശങ്ങളിലും 5.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതോടെ ഡെൽഹി നിവാസികൾ ഗാഢനിദ്രയിൽ നിന്ന് ഉണർന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപാളാണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
                      
Earthquake | ഡെൽഹിയിലെ ഭൂകമ്പം വീടുകളിൽ പ്രതിഫലിച്ചത് ഇങ്ങനെ; വീഡിയോകൾ കാണാം
            
ഡെൽഹി, നോയിഡ, ഗാസിയാബാദ്, മറ്റ് ദേശീയ തലസ്ഥാന മേഖലകൾ (NCR) എന്നിവിടങ്ങളിൽ അനുഭവപ്പെട്ട ഭൂചലനത്തോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിവാസികൾ സമ്മിശ്ര പ്രതികരണങ്ങളാണ് രേഖപ്പെടുത്തിയത്.

ഭൂകമ്പത്തിന്റെ ആഘാതം കാണിക്കുന്ന നിരവധി വീഡിയോകൾ പ്രദേശവാസികൾ ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം രാജ്യതലസ്ഥാനത്തെ കുലുക്കിയപ്പോൾ സീലിംഗ് ഫാൻ ശക്തമായി ആടിയുലയുന്ന ദൃശ്യങ്ങളും പുറത്തുവന്നവയിലുണ്ട്.

Keywords: Videos Of Midnight Earthquake Tremors In Delhi, National,New Delhi,News,Top-Headlines,Latest-News,Earthquake,Video.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia